കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഹൈസന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ഉദ്ഘാടനം ചെയ്തു. എപാക് ഡ്യൂറബിള്‍സിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ ഇതിനു തുടക്കം കുറിച്ചത്. ഹൈസെന്‍സിന്‍റെ ഇന്ത്യയിലെ മുന്നേറ്റത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലായ ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യാ നീക്കങ്ങളോടുള്ള കമ്പനിയുടെ ദീര്‍ഘകാല പ്രതിബദ്ധത കൂടിയാണ് വ്യക്തമാക്കുന്നത്.
ശ്രീ സിറ്റിയില്‍ ഇഡിഎല്‍ വ്യവസായ പാര്‍ക്കിനകത്ത് പുതുതായി നിര്‍മിച്ച് കമ്മീഷന്‍ ചെയ്ത ഹൈസെന്‍സ് നിര്‍മാണ ശാല പത്ത് ഏക്കര്‍ കാമ്പസിലായി ഇഡിഎല്ലിന്‍റെ നിലവിലുള്ള ഒഡിഎം നിര്‍മാണ ശാലയോട് ചേര്‍ന്നാണ്. 30 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി വികസിപ്പിച്ച ഇത് ഹൈസെന്‍സിന്‍റെ ഇന്തയ്ക്ക് വേണ്ടിയുള്ള പ്രാദേശിക തന്ത്രങ്ങളുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണ്. 2026 ഫെബ്രുവരി മുതല്‍ ഇവിടെ നിന്നുള്ള വാണിജ്യ ഉല്‍പാദനം ആരംഭിക്കും. പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈസെന്‍സ് ഇന്ത്യയുടെ റൂം എയര്‍കണ്ടീഷണറുകള്‍ ഇവിടെ മാത്രമായി നിര്‍മിക്കും. ഇതോടെ ഹൈസെന്‍സിന്‍റെ പ്രാദേശിക നിര്‍മാണവും വിതരണ സംവിധാനങ്ങളും ഗണ്യമായി വര്‍ധിക്കും.
ഉല്‍പാദനം ഇതിനകം ആരംഭിച്ച ഇവിടെ ഘട്ടം ഘട്ടമായുള്ള വികസനമാവും നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ റൂം എയര്‍ കണ്ടീഷണഖറുകള്‍ മാത്രമാവും നിര്‍മിക്കും. ഹൈസെന്‍സ് പതാകവാഹക, ആഗോശ എസി ശ്രേണിയിലുള്ള റൂം എയര്‍ കണ്ടീഷണറുകള്‍ ഇവിടെ നിര്‍മിക്കും. എഫ് സീരീസ്, ഇകോ സീരീസ്, ഇന്‍ളി പേരിയ സീരീസ് തുടങ്ങിയവയും ഉടന്‍ അവതരിപ്പിക്കുന്ന ഇന്‍റെലി പ്രോ സീരീസും ഇവിടെ നിര്‍മിക്കും. ആദ്യ ഘട്ടത്തിലെ നിര്‍മാണ ശേഷി പ്രതിവര്‍ഷം 0.75 ദശലക്ഷം യൂണിറ്റുകളായിരിക്കും.
രണ്ടാം ഘട്ട നിര്‍മാണം 2027 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലാവും ആരംഭിക്കുക. ഈ ഘട്ടത്തില്‍ വാഷിങ് മിഷ്യനുകള്‍ നിര്‍മിച്ച് ശേഷി വികസിപ്പിക്കും. ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വിഭാഗങ്ങള്‍ ഇവിടെ നിര്‍മിക്കും. മൂന്നാം ഘട്ടം 2027 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലാണ് ഉദ്ദേശിക്കുന്നത്. എല്‍ഇഡി ടിവികളുള്ള ഉല്‍പാദനം ഈ ഘട്ടത്തില്‍ ആരംഭിക്കും.
നിലവില്‍ അഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ഈ നിര്‍മാണശാല അടുത്ത 12-24 മാസങ്ങളില്‍ 1500 -ഓളം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണ, സാമ്പത്തിക, അഡ്മിനിസ്ട്രേഷന്‍, ടെക്നിഷ്യന്‍, വിദഗ്ദ്ധ നിര്‍മാണ മേഖല എന്നിവയിലേക്കുള്ള നിയമന പ്രക്രിയ നടന്നു വരികയാണ്.
ഇവിടെ നിന്ന് ആഭ്യന്തര, ആഗോള വിപണികളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കും. വേഗത്തിലുള്ള വിതരണം, മെച്ചപ്പെടുത്തിയ വിതരണ സംവിധാനങ്ങള്‍, ഇറക്കുമതിയെ കുറഞ്ഞ തോതില്‍ മാത്രം ആശ്രയിക്കല്‍ എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള സംയോജിത നിര്‍മാണ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഒന്നായി ശ്രീ സിറ്റി മാറിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, വ്യവസായ മേഖലകളിലായുള്ള നിരവധി അന്താരാഷ്ട്ര, ആഭ്യന്തര കമ്പനികളാണ് ഇവിടെയുള്ളത്. വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും കയറ്റുമതിയുടേയും വലിയൊരു ഹബ്ബ് ആയിതു മാറിയിട്ടുണ്ട്. പ്രാദേശിക നിര്‍മാണവും ചെലവു കുറക്കാനും ഇന്ത്യയിലെ അതിവേഗത്തില്‍ വളരുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ മല്‍സരാധിഷ്ഠിത വിലയ്ക്ക് നല്‍കാനും ഇതു സഹായിക്കും.
ഹൈസെന്‍സിന്‍റെ ഇന്ത്യയിലെ വളര്‍ച്ചയിലെ ഒരു നിര്‍ണായക ചുവടു വെപ്പാണ് പുതിയ നിര്‍മാണ ശാലയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഹൈസെന്‍സ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. തങ്ങളുടെ പ്രാദേശിക നിര്‍മാണ ശേഷി ശക്തമാക്കാനും മെയ്ക്ക് ഇന്‍ ഇന്ത്യ നീക്കവുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാനും ഇതു സഹായിക്കും. ഗുണമേന്‍മ, ചെലവ്, വിതരണ സംവിധാനം എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമാക്കാന്‍ ഇതു സഹായിക്കും. ഇതോടൊപ്പം പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഉയര്‍ത്താനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക കണ്‍സ്യൂമര്‍ ഡ്യൂറബില്‍സ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനും ഇതു സഹായിക്കും. പ്രാദേശിക അടിത്തറയുള്ള നിര്‍മാണങ്ങളില്‍ അധിഷ്ഠിതമായ സ്ഥാപനമായി ഇന്ത്യയില്‍ മാറാനുള്ള തങ്ങളുടെ താല്‍പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈസെന്‍സ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ നിര്‍മാണശാലയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എപാക്ക് ഡ്യൂറബിള്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് സിംഘാനിയ പറഞ്ഞു. ഹൈസെന്‍സിന്‍റെ സാങ്കേതികവിദ്യയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് രംഗത്തെ എപാക് ഡ്യൂറബിള്‍സിന്‍റെ സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ശക്തമായി അവതരിപ്പിക്കുന്നതാവും ഇത്. ആഗോള നിര്‍മാണ നിലവാരങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ത്യയുടെ നിര്‍മാണ ശേഷി ഉയര്‍ത്തിക്കാട്ടുകയും ആഗോള കമ്പനികള്‍ക്ക് ദീര്‍ഘകാല വികസനത്തിനായുള്ള പ്രിയപ്പെട്ട പങ്കാളിയായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപത്തിനു മുന്‍പ് ഇറക്കുമതി വഴിയും പങ്കാളികളുടെ പിന്തുണയോടെയുള്ള നിര്‍മാണ മാതൃക വഴിയുമായിരുന്നു ഹൈസെന്‍സ് ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നത്. പൂര്‍ണമായി സംയോജിപ്പിച്ച പ്രാദേശിക നിര്‍മാണ സാന്നിധ്യത്തിലേക്കുള്ള കമ്പനിയുടെ മാറ്റമാവും ശ്രീ സിറ്റി സൂചിപ്പിക്കുക. വിപണിയുടെ ആവശ്യത്തിന് അനുസൃതമായുള്ള ഭാവി വികസനത്തിനുള്ള ശക്തമായ അടിത്തറ കൂടിയാണിത്.



