Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeNational'ഡൽഹി ഗ്യാസ് ചേംബർ ആയി': യോഗിയുടെ പരാമർശത്തിൽ വെട്ടിലായി BJP; ആയുധമാക്കി...

‘ഡൽഹി ഗ്യാസ് ചേംബർ ആയി’: യോഗിയുടെ പരാമർശത്തിൽ വെട്ടിലായി BJP; ആയുധമാക്കി AAPയും കോൺഗ്രസും | BJP

🎙️ Latest Podcast

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ബിജെപിക്ക് കടുത്ത നയതന്ത്ര വെല്ലുവിളിയാകുന്നു. ഗോരഖ്പൂരിലെ വികസന പരിപാടിയിൽ സംസാരിക്കവെയാണ് ഡൽഹിയിലെ അവസ്ഥ അതീവ ഗുരുതരമാണെന്നും നഗരം ഒരു ഗ്യാസ് ചേംബറായി മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞത്.(Delhi has become a gas chamber, BJP hits out at Yogi’s remark)

യുപിയിലെ പരിസ്ഥിതി ശുദ്ധമാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു യോഗിയുടെ വാക്കുകൾ. ഡൽഹിയിലെ അവസ്ഥ നിങ്ങൾക്കറിയാമോ? അത് ഒരു ഗ്യാസ് ചേംബർ പോലെയാണ്. അവിടെ ശ്വസിക്കാൻ പ്രയാസമാണ്. ആസ്ത്മ രോഗികളും കുട്ടികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇതൊക്കെ എന്തുതരം ജീവിതമാണ് എന്ന് യോ​ഗി ആദിത്യനാഥ് ചോദിച്ചു.

ഡൽഹിയിൽ ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ സർക്കാരിനെ വിമർശിച്ചത് പ്രതിപക്ഷ പാർട്ടികൾക്ക് വലിയ ആവേശമായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭരണത്തിന് നൽകിയ സർട്ടിഫിക്കറ്റാണിതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു. ബിജെപിയുടെ ഭരണപരാജയമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഡബിൾ എഞ്ചിൻ സർക്കാരിനെക്കുറിച്ച് ഇതിൽ കൂടുതൽ എന്ത് പറയാനാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാറ്റെയുടെ പരിഹാസം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.