Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeNationalപുതുചരിത്രം എഴുതി ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, 145 വർഷത്തിനിടെ ആദ്യ വനിതാ...

പുതുചരിത്രം എഴുതി ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, 145 വർഷത്തിനിടെ ആദ്യ വനിതാ ടിക്കറ്റ് എക്സാമിനർ | Darjeeling Himalayan Railway

🎙️ Latest Podcast

ലോക പ്രശസ്തമായ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ (Darjeeling Himalayan Railway) ട്രാക്കുകളിൽ പുതുചരിത്രം എഴുതുകയാണ്. 145 വർഷത്തിനിടെ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ചരിത്രത്തിലെ ടിക്കറ്റ് എക്സാമിനറായി ഒരു വനിതാ എത്തുന്നു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ ഉദ്യോഗസ്ഥയായ സരിത യോൾമോയാണ് ഈ ലോക പൈതൃക റെയിൽവേയിൽ ‘ടൂർ ഡ്യൂട്ടി’ക്കായി നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ എന്ന നേട്ടം കൈവരിച്ചത്.

1881 -ൽ പ്രവർത്തനം ആരംഭിച്ച ഡാർജിലിംഗ് മലയോര റെയിൽവേയ്ക്ക് ഏകദേശം 145 വർഷത്തെ പഴക്കമുണ്ട്. ഇത്രയും ദീർഘമായ കാലയളവിനിടയിൽ ഇതാദ്യമായാണ് ഒരു വനിതയെ ഈ പൈതൃക പാതയിലെ വിശിഷ്ടമായ ഉത്തരവാദിത്തത്തിലേക്ക് റെയിൽവേ തിരഞ്ഞെടുക്കുന്നത്. നിലവിൽ ന്യൂ ജൽപായ്ഗുരി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സരിതയെ, വിനോദസഞ്ചാരികൾക്കായി ഓടിക്കുന്ന സ്പെഷ്യൽ ടൂർ ട്രെയിനുകളുടെ മേൽനോട്ടത്തിനായാണ് ഇപ്പോൾ പ്രത്യേകം നിയോഗിച്ചിരിക്കുന്നത്.

ഈ നിയമനം ഇന്ത്യൻ റെയിൽവേയിലെ സ്ത്രീശക്തിയുടെയും പുരോഗതിയുടെയും അടയാളമാണെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സി പി ആർ ഒ വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഈ മലയോര പാതയിൽ സരിതയുടെ സാന്നിധ്യം റെയിൽവേയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും, ഇത് റെയിൽവേയുടെ സേവന മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാർജിലിംഗിന്റെ വിനോദസഞ്ചാര മേഖലയിലും ഈ വാർത്ത വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട പോസ്റ്റുകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.