Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeNationalവിവാദങ്ങൾക്കിടെ AI ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കുന്നു | Bill...

വിവാദങ്ങൾക്കിടെ AI ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കുന്നു | Bill Gates

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ നിർണ്ണായക സെഷനിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ എത്തിയെങ്കിലും, അവസാന നിമിഷം പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു.(Bill Gates pulls out of AI summit amid controversy)

ചടങ്ങിൽ അദ്ദേഹത്തിന് പകരം ഫൗണ്ടേഷൻ പ്രതിനിധി സംസാരിക്കും. ബിൽ ഗേറ്റ്‌സിന്റെ പങ്കാളിത്തത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു.

എപ്സ്റ്റീൻ ഫയൽസിൽ ബിൽ ഗേറ്റ്‌സിന്റെ പേര് പരാമർശിക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ന് നടക്കാനിരുന്ന ഏറ്റവും പ്രധാനപ്പെട്ട ‘സിഇഒ റൗണ്ട് ടേബിൾ’ സെഷനിലാണ് ബിൽ ഗേറ്റ്‌സ് പങ്കെടുക്കേണ്ടിയിരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.