Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeNationalഅജിത് പവാറിൻ്റെ മരണം: CBI അന്വേഷണം വേണമെന്ന് സുനേത്ര പവാർ |...

അജിത് പവാറിൻ്റെ മരണം: CBI അന്വേഷണം വേണമെന്ന് സുനേത്ര പവാർ | Ajit Pawar

🎙️ Latest Podcast

മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നേരിൽ കണ്ടാണ് സുനേത്ര പവാറും മകൻ പാർത്ഥ് പവാറും ഈ ആവശ്യം ഉന്നയിച്ചത്.(Ajit Pawar’s death, Sunetra Pawar demands CBI probe)

ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ രോഹിത് പവാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബവും കേന്ദ്ര അന്വേഷണം ആവശ്യപ്പെടുന്നത്.

അവസാന നിമിഷം ഫ്ലൈറ്റ് ക്രൂ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ, എയർ ട്രാഫിക് കൺട്രോളും വിമാനവും തമ്മിലുള്ള ആശയവിനിമയത്തിലും റൺവേ ക്ലിയറൻസ് നൽകിയ ക്രമത്തിലും ഉണ്ടായ അസ്വാഭാവികത, പ്രവർത്തനപരമായ തീരുമാനങ്ങൾ എടുത്തതിലെ പിഴവുകൾ എന്നിവയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.