Thursday, February 12, 2026
HomeNational3.25 ലക്ഷം കോടിയുടെ 'മെഗാ റഫാൽ' കരാർ: 114 വിമാനങ്ങൾ വാങ്ങാനുള്ള...

3.25 ലക്ഷം കോടിയുടെ ‘മെഗാ റഫാൽ’ കരാർ: 114 വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം | Rafale deal

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള വൻകിട പ്രതിരോധ കരാറിന് കേന്ദ്രം അനുമതി നൽകി. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ. നിലവിൽ വ്യോമസേനയുടെ പക്കലുള്ള 36 വിമാനങ്ങൾക്കും നാവികസേനയ്ക്കായി കരാറൊപ്പിട്ട 26 വിമാനങ്ങൾക്കും പുറമെയാണിത്.(3.25 lakh crore mega Rafale deal, Agreement to buy 114 aircraft approved)

ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 20 എണ്ണം മാത്രമേ ഫ്രാൻസിൽ നേരിട്ട് നിർമ്മിക്കുകയുള്ളൂ. ബാക്കി 94 വിമാനങ്ങളും ഇന്ത്യയിലാകും നിർമ്മിക്കുക. ഇത് രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമാകും.

നേരത്തെ ഒപ്പിട്ട 83 തേജസ് വിമാനങ്ങളുടെ വിതരണം 2024 ഫെബ്രുവരിയിൽ തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ ലഭ്യതയിലുണ്ടായ കുറവ് കാരണം ഇത് നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് ലോകത്തെ ഏറ്റവും മികച്ച മൾട്ടി-റോൾ പോർവിമാനങ്ങളിൽ ഒന്നായ റഫാലിലേക്ക് ഇന്ത്യ വീണ്ടും തിരിഞ്ഞത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala