പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു (Vandazhi electrocution death). മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ (31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ലിറ്റോയ്ക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിറ്റോയുടെ അകാല വിയോഗത്തിൽ നാട് ഒന്നടങ്കം ദുഃഖത്തിലാണ്.
Story Summary:
A 31-year-old youth named Litto, a resident of Mangalam Dam Chittadi, died of electrocution in Vandazhi, Palakkad. The incident occurred while he was using a pressure pump to clean the courtyard after cutting grass. Though he was rushed to a private hospital in Irattakkulam, he could not be saved.

