Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaനെയ്യാർ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം നടന്നത് ...

നെയ്യാർ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം നടന്നത് ഭർത്താവ് സോപ്പെടുക്കാൻ വീട്ടിൽ പോയ സമയം | Neyyar reservoir drowning

🎙️ Latest Podcast

തിരുവനന്തപുരം: കാട്ടാക്കട പന്ത കാഞ്ചിമൂട് സ്വദേശിനി സിമി (26) നെയ്യാർ ജലാശയത്തിൽ മുങ്ങിമരിച്ചു (Neyyar reservoir drowning). ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിന്റെ ഭാര്യയാണ് സിമി.

വീട്ടിൽ നിന്നും ഏകദേശം 250 മീറ്റർ അകലെയുള്ള നെയ്യാർ ജലസംഭരണിയിൽ ഭർത്താവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു സിമി. കുളിക്കുന്നതിനിടെ സോപ്പെടുക്കാനായി ഭർത്താവ് നിതിൻ വീട്ടിലേക്ക് പോയി തിരിച്ചുവന്നപ്പോൾ സിമിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ജലാശയത്തിന് സമീപത്ത് വീണുകിടക്കുന്ന നിലയിൽ സിമിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Story Summary:
A 26-year-old woman named Simi drowned in the Neyyar reservoir while bathing near Kattakada, Thiruvananthapuram. The incident occurred when her husband briefly went home to fetch soap. Though she was rushed to a nearby hospital, she could not be saved.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.