കൊച്ചി: കേരള രാഷ്ട്രീയത്തിലെ ‘ബഫൂൺ’, ‘ജോക്കർ’ എന്നിങ്ങനെ തന്നെ വിശേഷിപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ പുച്ഛിച്ചുതള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan Response to Vellappally Natesan). അദ്ദേഹത്തിന് പ്രായം 90 ആയെന്നും തന്നെ എന്തുവേണമെങ്കിലും വിളിക്കാൻ അനുവാദമുണ്ടെന്നും സതീശൻ പരിഹസിച്ചു. ഇതിനുമുൻപും അദ്ദേഹം തന്നെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായപ്പോൾ തവളയെപ്പോലെ ചീർത്തു എന്നും പന്നനെന്നും വൃത്തികെട്ടവനെന്നും വിളിച്ചിട്ടുണ്ട്. 90 വയസ്സുള്ള ഒരാളോട് താൻ തിരിച്ച് ഒന്നും പറയുന്നില്ലെന്ന് സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞതിൽ സന്തോഷമേയുള്ളൂ. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്നതിന്റെ തെളിവാണ് ആ പ്രസ്താവനയെന്നും സതീശൻ കൂട്ടിച്ചേർത്തു. സുധാകരനെ താൻ വേട്ടയാടുകയാണെന്ന ആരോപണവും സതീശൻ തള്ളി. പാർട്ടിക്കുള്ളിലെ ഐക്യത്തെ തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വെള്ളാപ്പള്ളി നടേശന്റെ ആരോപണം:
നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശൻ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം നടത്തിയത്.യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ അത് ലോകാവസാനമായിരിക്കും,
സതീശൻ കെ. സുധാകരനെ രാഷ്ട്രീയമായി വേട്ടയാടുകയാണ്.സതീശൻ ഒരു ജോക്കറാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.
Short Story Summary:
Opposition Leader V.D. Satheesan responded calmly to SNDP General Secretary Vellappally Natesan’s “buffoon” and “joker” remarks. Satheesan stated that since Natesan is 90 years old, he has the liberty to say anything and he chooses not to retaliate out of respect for his age. He also expressed happiness over Natesan’s comment about Ramesh Chennithala being fit for CM, noting it shows Natesan’s inner belief that UDF will win the upcoming election.

