Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaവാമനപുരത്തെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ അശ്വതി കുറ്റം സമ്മതിച്ചു; കുഞ്ഞിനെ...

വാമനപുരത്തെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ അശ്വതി കുറ്റം സമ്മതിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് | Vamanapuram child murder case

🎙️ Latest Podcast

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അശ്വതി കുറ്റം സമ്മതിച്ചു (Vamanapuram child murder case). കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ അശ്വതി പോലീസിനോട് വെളിപ്പെടുത്തി.

കുട്ടിക്ക് ഇടയ്ക്കിടെ അസുഖങ്ങൾ വരുമായിരുന്നുവെന്നും ഇതിലുള്ള മനോവിഷമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അശ്വതി പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി അശ്വതി സമ്മതിച്ചു. കുഞ്ഞിന്റെ ചുണ്ട് മുറിഞ്ഞ നിലയിലും കഴുത്തിൽ പാടുകളോടും കൂടിയാണ് കണ്ടെത്തിയത്.

വൈകുന്നേരം തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മൂമ്മയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അശ്വതിയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അശ്വതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വെഞ്ഞാറമൂട് പോലീസ് കടന്നിട്ടുണ്ട്. ശ്വാസം മുട്ടിച്ചതാണോ അതോ കഴുത്തുഞെരിച്ചതാണോ മരണകാരണമെന്നതിൽ കൂടുതൽ വ്യക്തത വരുത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Story Summary: Aswathy, the mother of 1.5-year-old Pavithra who was found dead in Vamanapuram, confessed to the murder. During police interrogation, she admitted to suffocating the child, citing frequent illnesses of the baby as the reason. Police have taken her into custody.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.