Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKeralaപത്തനംതിട്ടയിൽ ഇരട്ടക്കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ക്രൂരമായ ആക്രമണം; നാട്ടുകാർ നായയെ...

പത്തനംതിട്ടയിൽ ഇരട്ടക്കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ക്രൂരമായ ആക്രമണം; നാട്ടുകാർ നായയെ തല്ലിക്കൊന്നു | Stray Dog Attack Pathanamthitta Kodumon

🎙️ Latest Podcast

പത്തനംതിട്ട: കൊടുമൺ പറന്തലിൽ തെരുവുനായയുടെ ആക്രമണത്തിൽ എൽ.കെ.ജി വിദ്യാർത്ഥികളായ ഇരട്ടക്കുട്ടികൾക്കും മറ്റ് രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു (Stray Dog Attack Pathanamthitta Kodumon). പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശം നടുങ്ങിയ സംഭവം ഉണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. വിവേകിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. വിവേകിന്റെ മുഖത്തും കൈകൾക്കും ഗുരുതരമായ മുറിവുകളുണ്ട്.കുട്ടികളെ കൂടാതെ കരിപ്പോലിൽ സ്വദേശി സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും ഇതേ നായയുടെ കടിയേറ്റു. സുജയുടെ ഇടതുകൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് പരിക്കേറ്റത്.

തുടർച്ചയായി ആളുകളെ ആക്രമിച്ചതോടെ പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റവർക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പുകൾ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകിവരികയാണ്.

Short Story Summary:
In a horrific stray dog attack in Kodumon, Pathanamthitta, twin LKG students Vivek and Viveki sustained severe injuries to their faces and hands. The incident occurred while they were returning from tuition on Thursday evening. Two other locals, Suja and Shiju, were also bitten before the villagers killed the dog. The injured children have been shifted to Kottayam Medical College for advanced treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.