കൊല്ലം: ശബരില സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രമുഖ സ്വർണ്ണ വ്യാപാരി ബെല്ലാരി ഗോവർധന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി (Sabarimala gold robbery case update 2026). കേസിൽ നിർണ്ണായക തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണ്ണം ശബരിലമയിലേതാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നതായിരുന്നു ഗോവർധന്റെ പ്രധാന വാദം. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. 2025 ഡിസംബർ 19-നാണ് ബെല്ലാരി ഗോവർധനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അതേസമയം, കേസിലെ മറ്റൊരു നിർണ്ണായക നീക്കത്തിൽ ശബരില തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ പങ്ക് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന എസ്.ഐ.ടി.യുടെ നിലപാടിന് ഈ ഉത്തരവ് കരുത്തുപകരും.
Story Summary:
The Kollam Vigilance Court has rejected the bail application of gold merchant Bellary Govardhan in the Sabarimala gold robbery case. Govardhan, arrested on December 19, 2025, claimed he was unaware that the gold provided by Unnikrishnan Potti belonged to Sabarimala. Meanwhile, the Kerala High Court stayed the trial court’s observation that there was no evidence against Thanthri Kandararu Rajeevaru and issued him a notice based on an appeal by the Special Investigation Team (SIT).

