ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിൻ ജനവിധി തേടും (Roshy Augustine Idukki candidate). റോഷി അഗസ്റ്റിൻ നയിച്ച ‘വികസന മുന്നേറ്റ യാത്ര’യുടെ സമാപന വേദിയിൽ വെച്ച് ജോസ് കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായി.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇടുക്കിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021-ൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
കേരള കോൺഗ്രസ് (എം)-ന്റെ നിലവിലെ എല്ലാ എം.എൽ.എമാരും ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നും അവർ സ്വന്തം മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ഇടുക്കിയുടെ വികസന നായകൻ എന്ന പ്രതിച്ഛായ റോഷി അഗസ്റ്റിന് അനുകൂലമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. എൽ.ഡി.എഫിൽ മറ്റ് പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപേ വന്ന ഈ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
Story Summary: Kerala Congress (M) Chairman Jose K. Mani announced that Roshy Augustine will contest again from the Idukki constituency in the upcoming Assembly elections. This is the first public candidate announcement within the LDF. Roshy Augustine, who has been the MLA for 25 years, is aiming for his sixth consecutive win.

