തിരുവനന്തപുരം: ഐസിസി ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi praises Sanju Samson Thiruvananthapuram). സഞ്ജു തിരുവനന്തപുരത്തുകാരനാണെന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസൺ ഇന്ന് ലോകം അറിയുന്ന ക്രിക്കറ്റ് താരമാണ്. അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, വിദേശത്തും ദശലക്ഷക്കണക്കിന് ആരാധകർ സഞ്ജുവിനുണ്ട്.
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ എം.പി. അബ്ദുസമദ് സമദാനി സഞ്ജുവിന്റെ പേര് വിട്ടുപോയപ്പോൾ, രാഹുലും വേദിയിലുണ്ടായിരുന്നവരും ചേർന്ന് പേര് തിരുത്തിക്കൊടുക്കുകയും സദസ്സ് വലിയ കരഘോഷത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തു.
അതേസമയം , ടൂർണമെന്റിൽ ഇന്ത്യയുടെ നട്ടെല്ലായി മാറിയ സഞ്ജു സാംസൺ അവിശ്വസനീയമായ ഫോമിലാണ് കളിക്കുന്നത്.
ക്വാർട്ടർ ഫൈനൽ (വെസ്റ്റ് ഇൻഡീസ്), സെമി ഫൈനൽ (ഇംഗ്ലണ്ട്) മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സഞ്ജു, നിലവിൽ 201.7 സ്ട്രൈക്ക് റേറ്റിൽ 232 റൺസുമായി ഇന്ത്യയുടെ മുൻനിര സ്കോററാണ്.
Story Summary:
Congress leader Rahul Gandhi lauded Indian cricketer Sanju Samson during the Puthuyuga Yatra valedictory function in Thiruvananthapuram. Highlighting Sanju’s match-winning knocks of 97* against West Indies and 89 against England in the T20 World Cup, Rahul called him the pride of the nation. Sanju is currently the only Indian shortlisted for the ICC Player of the Tournament award. India will face New Zealand in the final on March 8 in Ahmedabad.

