കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അന്ത്യം.(PT Usha's husband V Srinivasan passes away)
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് ഡൽഹിയിലായിരുന്ന പി.ടി. ഉഷ വാർത്തയറിഞ്ഞ ഉടൻ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കേന്ദ്ര വ്യവസായ സുരക്ഷാ സേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് വി. ശ്രീനിവാസൻ. സംസ്കാരം പയ്യോളിയിലെ വീട്ടുവളപ്പിൽ നടക്കും.