കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പദ്മജ വേണുഗോപാൽ (Padmaja Venugopal BJP Thrissur candidate). പാർട്ടി തന്നോട് സീറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് അറുത്തുപറഞ്ഞതായും തൃശൂരുകാരിയായ തനിക്ക് അവിടെ വലിയ വിജയസാധ്യതയുണ്ടെന്നും പദ്മജ അവകാശപ്പെട്ടു.
പദ്ധതിയകൾ നടപ്പിലാക്കാൻ തന്റെ പിതാവ് കാട്ടിയ ആർജ്ജവം തനിക്കുമുണ്ട്. അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാം. തോൽക്കുമെന്ന പേടി തനിക്കില്ലെന്നും പദ്മജ പറഞ്ഞു.തന്നെ പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസുകാർ സഹോദരൻ കെ. മുരളീധരനെയും ചതിക്കും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് മുരളീധരന് തിരിച്ചടിയാകുമെന്നും അവർ പ്രവചിച്ചു.
ബിജെപിയിൽ പ്രസ്ഥാനമാണ് വലുത്. വ്യക്തിപരമായ താല്പര്യങ്ങൾക്കല്ല, പാർട്ടി തീരുമാനങ്ങൾക്കാണ് അവിടെ പ്രാധാന്യം. പ്രവർത്തകർ ഒറ്റക്കെട്ടായി കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കോൺഗ്രസിനുള്ളിലെ പലരും തനിക്ക് പരസ്യമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പദ്മജ അവകാശപ്പെട്ടു.
പദ്മജയുടെ കടന്നുവരവോടെ തൃശൂരിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കരുണാകരന്റെ പാരമ്പര്യവും ബിജെപിയുടെ സംഘടനാ കരുത്തും ചേരുമ്പോൾ തൃശൂർ പിടിക്കാമെന്നാണ് പദ്മജയുടെ കണക്കുകൂട്ടൽ.
Story Summary: BJP leader Padmaja Venugopal expressed high confidence in contesting from the Thrissur constituency for the 2026 Kerala Assembly Election. She stated that she specifically requested the Thrissur seat from the party leadership. Padmaja also criticized the Congress, claiming that party members who betrayed her would also sabotage her brother K. Muraleedharan.

