മസ്‌കറ്റ്: ഒമാനിലെ അൽ ഖലൂഫിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു (Oman Accident Malayali Death). ബേപ്പൂർ സ്വദേശികളായ സജിത് കുമാർ (55), സഹോദര പുത്രൻ ആകാശ് ജിത് (25) എന്നിവരാണ് മരണപ്പെട്ടത്. മാഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെ അൽ ഖലൂഫിൽ വെച്ചാണ് അപകടമുണ്ടായത്. രാത്രി സമയത്ത് റോഡരികിലൂടെ നടക്കാനിറങ്ങിയ ഇരുവരെയും നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
കോഴിക്കോട് ബേപ്പൂർ കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റെയും ശ്രീമതിയുടെയും മകനാണ് മരിച്ച സജിത് കുമാർ.
സജിത് കുമാറിന്റെ സഹോദരൻ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് മരണപ്പെട്ട ആകാശ് ജിത്. ബി.സി റോഡ് സവന്ന നിവാസിലാണ് താമസം.
നിലവിൽ സിനാവ്, സമദ്‌ഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Story Summary: Two Keralites from Kozhikode, Sajith Kumar (55) and his nephew Akash Jith (25), died in a road accident in Al Khaluf, Oman. They were hit by a pickup van while walking at night. Their bodies are kept at the Samad Shaan hospital mortuary and will be repatriated soon.

