Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'NSS ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ച നടത്തിയിട്ടില്ല, തരൂർ CPMലേക്ക്...

‘NSS ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ച നടത്തിയിട്ടില്ല, തരൂർ CPMലേക്ക് പോകില്ല, സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ UDF വിജയിച്ചിട്ടുണ്ട്, ആരോഗ്യരംഗം തകർന്നു’: അടൂർ പ്രകാശ് | NSS

പത്തനംതിട്ട: എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കവും ശശി തരൂരിന്റെ അതൃപ്തിയും ചർച്ചയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ്. ശശി തരൂർ സിപിഎമ്മിലേക്ക് പോകില്ല എന്ന് അദ്ദേഹം പറഞ്ഞു.(No one from Congress has gone to NSS headquarters and held discussions, says Adoor Prakash)

എല്ലാ സാമുദായിക സംഘടനകളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ് – എസ്എൻഡിപി ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോൺഗ്രസ് നേതാക്കൾ ഇതിൽ ഇടപെടുകയോ എൻഎസ്എസ് ആസ്ഥാനത്ത് ചർച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്നു എന്നതിന് തെളിവാണ് കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥയെന്ന് അദ്ദേഹം പരിഹസിച്ചു. പരിക്കേറ്റ ജില്ലാ കളക്ടറെ തൊട്ടടുത്ത മെഡിക്കൽ കോളേജിൽ എത്തിക്കാതെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala