Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaപിതാവല്ല, കാലൻ! വസ്തുവിന്റെ രേഖകൾ ചോദിച്ചതിന് മകളുടെ കഴുത്തറുത്തു; മഞ്ചേശ്വരത്തെ നടുക്കിയ...

പിതാവല്ല, കാലൻ! വസ്തുവിന്റെ രേഖകൾ ചോദിച്ചതിന് മകളുടെ കഴുത്തറുത്തു; മഞ്ചേശ്വരത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിൽ ലഹരി; പ്രതി അറസ്റ്റിൽ | Kasaragod murder updates

🎙️ Latest Podcast

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈലയെ (18) പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് (Kasaragod murder updates). ലഹരിക്കടിമയായ ഉമർ ഫാറൂഖ് സ്ഥലത്തിന്റെ രേഖകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകളുടെ കഴുത്ത് അറുക്കുകയായിരുന്നുവെന്ന് വ്യക്തമായി.

ജുമൈലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാം എന്ന് പറഞ്ഞാണ് ഉമർ ഫാറൂഖ് ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിയത്. തുടർന്നുണ്ടായ തർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.

വിദേശത്തായിരുന്ന ഉമർ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിച്ച് ഭാര്യയുമായി വഴക്കിടുന്നത് പതിവായതോടെ ഇയാളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നേരത്തെ വിവാഹമോചനത്തിന്റെ വക്കിലെത്തിയ ബന്ധം ബന്ധുക്കൾ ഇടപെട്ടാണ് നിലനിർത്തിയിരുന്നത്.

ഉമർ ഫാറൂഖിനെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. കൊലപാതകം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

വീടിനുള്ളിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.