Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaകർണാടകയിൽ ലോറി മറിഞ്ഞ് അപകടം; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു...

കർണാടകയിൽ ലോറി മറിഞ്ഞ് അപകടം; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു | Kalikavu youth death Karnataka accident

🎙️ Latest Podcast

കാളികാവ്: കർണാടകയിലെ തുമകൂരുവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു (Kalikavu youth death Karnataka accident). മാളിയേക്കൽ തട്ടാരുമുണ്ട പണിക്കരുന്നൻ ഇർഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മൽ കുന്നത്ത് മുഹമ്മദ് അമീൻ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൈസൂരു-മുത്തൂർ റോഡിലായിരുന്നു ദാരുണമായ ഈ അപകടം.

ടയറുകൾ കയറ്റി സേലത്തേക്ക് പോവുകയായിരുന്ന ലോറി തുമകൂരുവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ തുമകൂരു ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും.

അബ്ദുല്ലയുടെയും ദിൽസാദയുടെയും മകനാണ് ഇർഷാദ് അലി . സഹോദരി: റിൻസാന. അഷ്റഫിന്റെയും മുബീനയുടെയും മകനാണ് മുഹമ്മദ് അമീൻ. ഭാര്യ: റിൻഷ. സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്മ.
കാളികാവ് മേഖലയെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് രണ്ട് യുവജീവനുകളുടെ അപ്രതീക്ഷിത വേർപാട്.

Story Summary:
Two youths from Kalikavu, Malappuram, died in a road accident in Tumakuru, Karnataka. Irshad Ali (23) and Mohammed Amin (22) were killed when their lorry, carrying tires to Salem, lost control and crashed into a tree on the Mysuru-Muthur road. The accident occurred around 1 PM on Saturday. Their bodies will be brought home on Sunday for burial following post-mortem procedures.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.