Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഡിജിറ്റൽ മുന്നേറ്റത്തിൽ കൊല്ലം: കെഫോൺ കണക്ഷനുകൾ പതിനായിരം കടന്നു

ഡിജിറ്റൽ മുന്നേറ്റത്തിൽ കൊല്ലം: കെഫോൺ കണക്ഷനുകൾ പതിനായിരം കടന്നു

🎙️ Latest Podcast

കൊല്ലം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്നു. ആകെ 10,783 കെഫോൺ കണക്ഷനുകൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി കെഫോണിന് ജില്ലയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.

ജില്ലയിൽ ഇതുവരെ 7,496 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1,453 വീടുകളിലും 200-ലധികം സർക്കാർ സ്ഥാപനങ്ങളിലുമായി കെഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ആറ് ഉപഭോക്താക്കൾക്ക് ഹൈ-വാല്യു കണക്ഷനുകൾ നൽകുന്നുണ്ട്. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലൂടെ ജില്ലയിൽ വലിയ പിന്തുണ നേടാൻ കെഫോണിനു സാധിച്ചു.

പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 415 ലോക്കൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 1800 570 4466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് കൂടുതൽ അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ kfon.in സന്ദർശിക്കുകയോ, 90616 04466 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് “KFON Plans” എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയച്ചോ വിവരങ്ങൾ ലഭ്യമാക്കാം.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.