തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം അറിയിച്ചു (KGMOA Strike End). ആരോഗ്യ മന്ത്രി വീണാ ജോർജ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുമായി കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയെത്തുടർന്നാണ് വിട്ടുനിൽക്കൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ആരോഗ്യ വകുപ്പ് ഒരുക്കുന്ന പ്രത്യേക മെഡിക്കൽ സേവനങ്ങളിൽ ഡോക്ടർമാർ സജീവമായി പങ്കുചേരും. നെടുംമങ്ങാട് ജില്ലാ ആശുപത്രിയിൽ ബുധനാഴ്ച മുതൽ ഔട്ട്‌പേഷ്യന്റ് (OP) വിഭാഗം സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.
നെടുംമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധമാണ് ഡോക്ടർമാരുടെ സമരത്തിന് കാരണമായത്. ഡോ. ബിന്ദു സുന്ദറിന് ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ നടത്തിയ പ്രതിഷേധത്തിനിടെ ആശുപത്രി സൂപ്രണ്ട് ഡോ. സുമയ്ക്ക് പരിക്കേറ്റിരുന്നു. ഡോക്ടർമാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷിതമായ തൊഴിൽ സാഹചര്യവും അക്രമികൾക്കെതിരെ നടപടിയും ആവശ്യപ്പെട്ടായിരുന്നു സമരം.
Story Summary: KGMOA Thiruvananthapuram district unit has decided to cooperate with Attukal Pongala duties following talks with Health Minister Veena George and Union Minister Suresh Gopi. Outpatient (OP) services at Nedumangad District Hospital will also resume on Wednesday. The protest started after an attack on doctors following a newborn’s death.

