കേരളത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ കയ്യൊപ്പായി കെഫോൺ

കൂടുതൽ ഇന്റര്നെറ് പെനെട്രേഷൻ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം
കേരളത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ കയ്യൊപ്പായി കെഫോൺ
Updated on

ധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവ് ഇന്നത്തെ സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് . ആദ്യ കാലങ്ങളിൽ സാങ്കേതിക വിദ്യ വിജ്ഞാനത്തിന് വേണ്ടിയാണ് കൂടുതലായും ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് മറ്റു തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു . ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും നമുക്കത് കാണാൻ സാധിക്കും. പൂർണമായും ഡിജിറ്റലൈസായി മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ ഡിജിറ്റൽ യുഗം എന്ന തന്നെ വിശേഷിപ്പിക്കാം . ഇന്റർനെറ്റ് എന്നത് ഇന്ന് നിത്യജീവിതത്തിൽ ആവശ്യത്തിലുപരി ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ എത്രത്തോളം മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തി എന്നത് വർധിച്ചുവരുന്ന ഇന്റര്നെറ് ഉപയോഗത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

ആഗോളതലത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ടെലികോം വിപണിയാണ് ഇന്ത്യ. എന്നാൽ ഡിജിറ്റൽ പരിവർത്തനം വളരെ വേഗത്തിൽ സംഭവിക്കുമ്പോളും ഇന്നും ഇന്റര്നെറ് അപ്രപ്യമായ പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. സ്വകാര്യ കമ്പനികളുടെ ഉയർന്ന നിരക്കും, ഉൾപ്രദേശങ്ങളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് സേവനം എത്തിക്കാനുള്ള ചിലവും ഇവിടങ്ങളിലേക് കണക്ഷൻ എത്തിക്കാൻ കഴിയാത്തതിൻ്റെ കാരണങ്ങളാണ് . ഈ പ്രതിസന്ധി മറികടക്കുന്നതിനും എല്ലാവര്ക്കും കുറഞ്ഞ നിരക്കിൽ സുതാര്യവും വേഗതയേറിയതുമായ ഇന്റര്നെറ് എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെഫോൺ അഥവ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്. കിഫ്‌ബി ഫണ്ടിംഗിലൂടെയാണ് കേരള സർക്കാർ ഈ പദ്ധതി നടപ്പാക്കിയത് .

ഇന്റര്നെറ് ലഭ്യത ഏതൊരു പൗരൻറെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കൂടാതെ ഏറ്റവും കൂടുതൽ ഇന്റര്നെറ് പെനെട്രേഷൻ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം . സർക്കാർ സേവനങ്ങളടക്കം എന്തും ഡിജിറ്റലായി മാറിയ ഈ കാലഘട്ടത്തിൽ ഇന്റര്നെറ് മനുഷ്യൻറെ ദൈനദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 5 വർഷത്തിൽ ഇന്ത്യയിൽ സംഭവിച്ച ഡിജിറ്റൽ പരിവർത്തനം ഇന്റര്നെറ് ദൈനംദിന ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചിലത്തുന്നു എന്നതിന് ഉദാഹരണമാണ്. എന്നാൽ, ഈ സാഹചര്യത്തിൽ പലയിടത്തും മതിയായ ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തത് പല സേവനങ്ങളും ജനങ്ങളിലേക്കെത്താൻ തടസമായി.ഈ പ്രതിസന്ധിക്കു പരിഹാരമായാണ് കേരള സർക്കാർ കെഫോൺ അവതരിപ്പിച്ചത്. വേർതിരിവുകൾ ഇല്ലാതെ എല്ലാവര്ക്കും ഇന്റര്നെറ് ലഭ്യമാക്കാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട് .ഈ പദ്ധതിയുടെ തുടക്കത്തിൽ, ഇത്തരം ഒരു പദ്ധതി എത്രത്തോളം വിജയകരമാകും എന്നതിൽ ആശങ്ക ഉണ്ടായിരുന്നു, എങ്കിലും, കണക്ഷനുകൾ വിജയകരമായി എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കാനായതിലൂടെ, പദ്ധതിക്ക് ജനങ്ങളുടെ വിശ്വാസം നേടാൻ സാധിച്ചു.ഡാർക്ക് ഫൈബർ ,ഇന്റര്നെറ് ഫൈബർ റ്റു ദ ഹോം , ഇന്റര്നെറ് ലീസ് ലൈൻ എന്നിങ്ങനെയുള്ള മോണിറ്റൈസഷൻ തുടങ്ങിയ പ്രവർത്തങ്ങളും കെഫോൺ പ്രോജെക്ടിൽ ഉൾപ്പെടുന്നു.

ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും ഒരുപോലെ ഇന്റര്നെറ് ലഭ്യമാക്കാൻ കെഫോൺ വഴി സർക്കാരിന് സാധിച്ചിട്ടുണ്ട്. 2013 ൽ ഉദഘാടനം ചെയ്ത പദ്ധതി ഇതുവരെ 140000 ലധികം കണക്ഷനുകൾ നൽകി കഴിഞ്ഞു . കേരളം ഒരു സമ്പൂര്ണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി കഴിഞ്ഞു എന്നതിന് തെളിവാണ് വിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസ് റൂമുകളും ലോകോത്തര നിലവാരമുള്ള ഓൺലൈൻ കോഴ്‌സുകളും ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ എല്ലാവരിലേക്കും എത്തുന്നത്. 32000 കിലോമീറ്ററിലധികം ഫൈബർ കേബിളുകൾ കെഫോൺ കണക്ഷനുകൾ നൽകാനായി സ്ഥാപിച്ചിട്ടുണ്ട്. മറ്റു സേവനദാതാക്കളുമായി താരതമ്യം ചെയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ നെറ്റുവർക്കാണ് കെഫോണിന്റേത്.സംസ്ഥാനത്തെ സർക്കാർ സേവങ്ങൾ വേഗതയിലാക്കാൻ കെഫോണിന്റെ കടന്നുവരവോടെ സാധിച്ചിട്ടുണ്ട് . സംസ്ഥാനത്താകെ 27000 ത്തിലധികം സർക്കാർ ഓഫീസുകളിൽ കണക്ഷൻ നൽകാൻ കെ ഫോണിന് സാധിച്ചിട്ടുണ്ട്. ഒന്നര വര്ഷത്തില്ധികമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂണ്‍ മുതല്‍ നിയമസഭയിലും കെഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്.കെഫോണിന്റെ വരവോടെ സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസായത് ജനങ്ങൾക്ക് സർക്കാരുമായി ബന്ധം കൂടുതൽ സുതാര്യമാവുകയും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്തു കൂടാതെ മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കെഫോണിന്റെ സാന്നിധ്യം, ഈ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിട്ടുള്ളത് .

കണക്ടിം ഗ് ദി അൺകണക്ടഡ് എന്ന ആശയം വഴി അട്ടപ്പാടി , പേര്യ-34 പോലുള്ള ആദിവാസി മേഖലകളിലേക്കും കെഫോൺ കണക്ഷൻ എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട് . ഇതുവഴി അവിടുത്തെ ജനങ്ങൾ നേരിട്ടുകൊണ്ടിരുന്ന ആശയവിനിമയ ബുദ്ധിമുട്ടുകൾക് പരിഹാരമാവുകയും ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുകയും ചെയ്തു . കോർപ്പറേറ്റ് കമ്പനികളുടെ സി എസ് ആർ ഫണ്ടുകളും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രാദേശിക അടിസ്ഥന വികസന ഫണ്ടുകളും ഉപയോഗിച്ചാണ് ആദിവാസി മേഖലകളിൽ കെഫോൺ സേവനങ്ങൾ നല്കുന്നത് .കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നൽകാൻ കെഫോണിന് സാധിക്കുന്നു. സി എം വിത്ത് മി’ പോലുള്ള പരിപാടികളുടെ ഭാഗമായതോടെ ജനങ്ങളോടുള്ള കെഫോണിന്റെ പ്രതിബദ്ധത കൂടുതൽ വ്യക്തമാകുന്നു.

വിദ്യാഭ്യാസം, ആരോഗ്യം , വ്യവസായം തുടങ്ങി എല്ലാ മേഖലകളുടെയും പുരോഗതിക്ക് കെഫോൺ വഹിച്ച പങ്ക് വളരെ വലുതാണ്. സംസ്ഥാനത്തിന്റെ തന്നെ ഡിജിറ്റൽ പുരോഗതിയിൽ വളരെ വലിയ പങ്ക് വഹിച്ച കെഫോൺ മറ്റു സംസ്ഥാനങ്ങളും ഉറ്റു നോക്കുന്ന മാതൃകാ പദ്ധതിയാണ്. കെഫോണിന്റെ ജനസ്വീകാര്യത മറ്റു സംസ്ഥാന സർക്കാരുകൾക്ക് അവരുടെ ജനങ്ങൾക്കും സുതാര്യവും ചിലവ് കുറഞ്ഞതുമായ ഇന്റര്നെറ് ലഭ്യമാക്കുന്നതിന് പ്രചോദനമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഐഎസ്പി ആണെകിലും സ്വകാര്യ കമ്പനികളുമായി മത്സരം നേരിടേണ്ടി വരുമ്പോഴും ഉപഭോക്താക്കൾക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് കെഫോൺ ഉറപ്പുവരുത്തുന്നു. ദേശിയ തലത്തിൽ ഇന്റര്നെറ് ലഭ്യമാക്കുന്നതിനുള്ള ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ (ISP) കാറ്റഗറി എ ലൈസൻസും നാഷണൽ ലോംഗ് ഡിസ്റ്റൻസ് ലൈസൻസും കെഫോണിന് ലഭിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തെവിടെയും ഇന്റര്നെറ് ലഭ്യമാക്കാൻ കെഫോണിന് സാധിക്കും .

2026 ത്തോടെ രണ്ടര ലക്ഷത്തിലധികം കണക്ഷനുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിടയുന്ന കെഫോൺ വ്യത്യസ്ത മേഖലകളിലായി മികച്ച സേവനങ്ങൾ നൽകി വരുന്നു. കെഫോണിന്റെ മറ്റൊരു സേവനമാണ് ഇൻട്രാനെറ് സർവീസ്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ആക്‌സസ് ചെയ്യാനും കഴിയുന്നൊരു സ്വകാര്യ നെറ്റുവർക്കാണ് ഇന്‍ട്രാനെറ്റ്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സർവീസ് ഉപയോഗപ്പെടുത്തുന്നത്.

കെഫോണിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നടത്തിയ മെറ്റാ കാഷിംഗ് ശ്രദ്ധേയമാണ് . കൊച്ചിയിലെ നെറ്റ്‌വർക്ക് സെന്ററിൽ സ്ഥാപിച്ച ഈ സംവിധാനം ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിലേക്ക് ഉള്ള ആക്സസ് വേഗത്തിൽ ലഭ്യമാക്കുന്നതിനും വീഡിയോ ക്വാളിറ്റിയും സുതാര്യമായ സ്ട്രീമിങ്ങിനും സഹായിക്കുന്നു. കെഫോണിന്റെ മറ്റൊരു സവിശേഷതയായി എടുത്ത് പറയേണ്ട ഒന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ . അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന കാൾ സെന്റർ ഉപഭോക്താക്കൾക്ക് സുതാര്യവും വേഗത്തെയറിയതുമായ സേവനം ഉറപ്പുവരുത്തുന്നു .

അടുത്ത ഘട്ടമായി കെഫോണിന്റെ സേവനം കേരളത്തിലെ ഐ ടി പാർക്കുകളിലേക്കും വ്യാപിപ്പിക്കാൻ ഉള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ഇതുവഴി കേരളത്തിലെ പ്രധാന ഐ ടി പാർക്കായ ടെക്നോപാർക്ക് , സൈബർപാർക്ക് , ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ സുരക്ഷിതമായ ഹൈ സ്പീഡ് ഇന്റര്നെറ് ലഭ്യമാക്കാൻ സാധിക്കും .

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലേക്കും കെഫോൺ മികച്ച സേവനം നൽകി വരുന്നു . ആരോഗ്യ മേഖലകളിൽ കെഫോണിന്റെ സേവനം എളുപ്പത്തിലുള രോഗനിർണയത്തിനും രോഗികളുടെ മെഡിക്കൽ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു . വിദ്യാഭ്യസ സ്ഥാപനങ്ങളിൽ കെഫോണിന്റെ സേവനം കുട്ടികളിൽ ഡിജിറ്റൽ അവബോധം വളർത്തുന്നതിനും അറിവിന്റെ പുതിയ ലോകം തുറക്കുന്നതിനും സഹായിക്കുന്നു . കെഫോണിന്റെ വളർച്ചയിൽ എടുത്ത് പറയേണ്ടതും പ്രശംസ അർഹിക്കുന്നതുമായ സേവനമാണ് ഓരോ ഓപ്പറേറ്ററുമാരും നടത്തുന്നത് . ഏകദേശം 3000 ലധികം ഓപ്പറേറ്റർമാർ കെഫോണുമായി ചേർന്ന് പ്രവർത്തിച്ച വരുന്നു. 1000ത്തിലധികം കണക്ഷനുകൾ നൽകി പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യത്തെ പാർട്ണറാണ് സ്പുട്നിക്. ബി പി എൽ കണക്ഷനുകൾ സൗജന്യമായാണ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്.

കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം നൽകുക എന്ന ലക്ഷ്യത്തിനു അപ്പുറത്തേക്ക്, വാല്യു ആഡഡ് സർവീസുകളിലൂടെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാൻ കെഫോൺ ശ്രമിക്കുന്നു. കൂടാതെ കെഫോൺ ഒ.ടി.ടി സേവനങ്ങൾ ആരംഭിച്ചത് വഴി വിനോദ മേഖലയിലേക്കും ചുവട് വെച്ചിരിക്കുകയാണ്. വളരെ നല്ലരീതിയിൽ ഉള്ള സ്വീകാര്യതയാണ് കെഫോൺ ഒ.ടി.ടി ക്ക് ലഭിക്കുന്നത് . ഇതുവഴി വളരെ കുറഞ്ഞ ചിലവിൽ ഇന്റർനെറ്റിനൊപ്പം വിനോദവും ലഭ്യമാക്കാൻ ഇതുവഴി കെഫോണിന് സാധിക്കുന്നു. 29 ഒ.ടി.ടി ചാനലുകളും 350 ലധികം ഡിജിറ്റൽ ടി വി ചാനലുകളും കെഫോൺ ഓ ടി ടിയിൽ ലഭ്യമാണ്. 444 രൂപ മുതലുള്ള സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ 5 പാക്കേജുകളാണ് ലഭ്യമായിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭാവിയെ പടുത്തുയർത്തുന്നതിൽ കെഫോണിന്റെ പങ്ക് വളരെ വലുതാണ് . സാമൂഹിക സാംസ്കാരിക വേര്തിരിവുകളില്ലാതെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ സുതാര്യവും വേഗതയേറിയതുമായ ഇന്റര്നെറ് ലഭ്യമാക്കുന്നതിലൂടെ സാങ്കേതിക സമത്വത്തിന്റെയും മാതൃകയായി മാറുകയുമാണ് കെഫോൺ. കെഫോൺ ഒരു വ്യക്തിക്കും പുതിയ അവസരണങ്ങള തുറന്നു കൊടുക്കുന്നു . ആശയവിനിമയം പോലും ബുദ്ധിമുട്ടിലായിരുന്ന ഉൾനാടൻ പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ്.പദ്ധതി പൂർത്തിയാകുന്നതിലൂടെ സംസ്ഥാനത്ത എല്ലാ വീടുകളിലും, ഓഫിസുകളിലും, വ്യവസായ സ്ഥാപനങ്ങളിലും സുതാര്യവും വേഗതയുള്ളതുമായ ഇന്റര്നെറ് ലഭ്യമാക്കാൻ സാധിക്കും . ഇതുവഴി സംസ്ഥാനത്തെ ഡിജിറ്റ വിഭജനം ഇല്ലാതാക്കാനും സാങ്കേതിക പുരോഗതി കൈവരിക്കാനും സാധിക്കുന്നു .

ദീർഘവീക്ഷണവും ഉയർന്ന നിലവാരമുള്ള ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയും ശക്തമായ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും കെഫോണിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ബാക്ക്ബോൺ ആയി മാറ്റാൻ സഹായിച്ചിട്ടുണ്ട്. തുടക്കത്തിൽ പലരീതിയിലുള വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ജനപ്രീതി നേടി മുന്നേറാൻ കെഫോണിന് സാധിച്ചു.ഇന്റര്നെറ് ലഭ്യത ഒരു ആഡംബരമല്ല മറിച്ച് സമൂഹത്തിന്റെയും വ്യക്തികളുടെയും വളർച്ചക്ക് അവിഭാജ്യ ഘടകമാണ് . ഇന്റര്നെറ് വഴി ലഭ്യമാകുന്ന പുത്തൻ അവസരങ്ങളും സാധ്യതകളും എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ സർക്കാരിന് കെഫോൺ വഴി സാധിച്ചിട്ടുണ്ട് . ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ പോലെ ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവര്ക്കും ഇന്റര്നെറ് ഉറപ്പക്കാനാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി വഴി ശ്രമിക്കുന്നത് .

എങ്ങനെ കെഫോൺ കണക്ഷൻ എടുക്കാം?

18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.www.kfon.in എന്ന കെഫോണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം. കെഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ൽ സന്ദർശിക്കുകയോ 9061604466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോൺ പ്ലാനുകൾ അറിയാനാവും.

Related Stories

No stories found.
Times Kerala
timeskerala.com