Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaഅപകടത്തിൽപെട്ട യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ പരാതി |...

അപകടത്തിൽപെട്ട യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ പരാതി | Kayamkulam Sexual Assault Case 2026

🎙️ Latest Podcast

കായംകുളം: റോഡപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെന്ന വ്യാജേനയെത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കായംകുളത്തെ വ്യാപാരി നേതാവിനെതിരെ കേസെടുത്തു (Kayamkulam Sexual Assault Case 2026). വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് 25 വയസ്സുകാരി പരാതി നൽകിയത്. ഈ മാസം നാലാം തീയതിയാണ് സംഭവം. തീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടു.അപകടസ്ഥലത്തെത്തിയ സിനിൽ സബാദ്, യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.

ആശുപത്രിയിലെത്തിയ ശേഷം ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് സുഹൃത്തുക്കൾ വഴി കേസ് ഒതുക്കിത്തീർക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. ഇതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി.ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി തനിക്കുണ്ടായ അനുഭവം അവിടുത്തെ ഡോക്ടറോടും ജീവനക്കാരോടും വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഗൈനക്കോളജി ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഐ.പി.സി പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം, താൻ യുവതിയെ രക്ഷിക്കാൻ ആശുപത്രിയിൽ പോയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നാണ് സിനിൽ സബാദിന്റെ വിശദീകരണം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Story Summary:
A 25-year-old woman filed a sexual assault complaint against Sinil Sabad, President of the Vyapari Vyavasayi Ekopana Samithi Kayamkulam Unit. The victim alleged that Sinil molested her while transporting her to the hospital following an auto-rickshaw accident on April 4. She further claimed that he offered ₹25 lakhs to settle the case, backed by audio evidence. While Sinil denied the allegations, Kayamkulam police recorded the victim’s statement and launched an investigation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.