കൊല്ലം: ചടയമംഗലം കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു (Kollam Kuriyode Murder Case). ‘ഹോട്ടൽ സ്പൈസി’ ഉടമയായ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി മംഗലപുരം ബെൽത്തങ്കടി സ്വദേശി ഇർഷാദിനെ (32) തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്.
കൂലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുറച്ചുനാൾ മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇർഷാദിനെ മറ്റൊരു ജീവനക്കാരൻ നാട്ടിൽ പോയ ഒഴിവിലാണ് താൽക്കാലികമായി വീണ്ടും ജോലിക്കെടുത്തത്. ജോലിക്ക് കൃത്യമായി എത്താത്തതിനെ തുടർന്ന് ഇർഷാദിന്റെ മുറിയിൽ അന്വേഷിച്ചെത്തിയതായിരുന്നു സക്കീർ ഹുസൈൻ. ഇതിനിടെ പ്രകോപിതനായ പ്രതി സക്കീറിന്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സക്കീറിനെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം നാട്ടിൽ പോകണമെന്ന് സഹപ്രവർത്തകനെ വിശ്വസിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ ചടയമംഗലം എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം അതിവേഗം നടത്തിയ നീക്കത്തിലൂടെ മണ്ണന്തലയിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
സൗമ്യസ്വഭാവക്കാരനായിരുന്ന സക്കീർ ഹുസൈന് കടയ്ക്കലും വർക്കലയിലും ഹോട്ടലുകളും ആക്കലിൽ തുണിക്കടയും ഉണ്ട്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷംല. മക്കൾ: ഫായിസ്, ഫൈഹ.
Story Summary:
Zakkir Hussain (52), owner of Hotel Spicy in Kuriyode, Kollam, was stabbed to death by a temporary staff member following a dispute over wages. The accused, Irshad (32), a native of Mangalapuram, was later apprehended by the police at Mannanthala in Trivandrum while attempting to flee. The incident occurred on Monday afternoon when Hussain went to check on Irshad for his irregular work attendance. Despite being rushed to Kadakkal Taluk Hospital, Hussain succumbed to his injuries.

