തിരുവനന്തപുരം: എറണാകുളം ജങ്‌ഷനിൽ നിന്ന് ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ സർവീസ് മാർച്ച് 18 മുതൽ പ്രതിദിന സർവീസായി മാറും (Ernakulam Velankanni daily train 2026). യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനിനെ റഗുലർ സർവീസാക്കി റെയിൽവേ ഉയർത്തിയത്.
സമയക്രമവും കോച്ചുകളും:
എറണാകുളം – വേളാങ്കണ്ണി (16363): മാർച്ച് 18 മുതൽ എല്ലാ ദിവസവും രാത്രി 11.50-ന് എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് വൈകിട്ട് 5.35-ന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണി – എറണാകുളം (16364): മാർച്ച് 19 മുതൽ എല്ലാ ദിവസവും രാത്രി 7.45-ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 11.55-ന് എറണാകുളം ജങ്‌ഷനിൽ എത്തും.
ഒരു എസി ടു ടയർ, മൂന്ന് എസി ത്രീ ടയർ, 8 സ്ലീപ്പർ, 4 ജനറൽ, ഒരു ഭിന്നശേഷി കോച്ച് എന്നിങ്ങനെ ആകെ 17 കോച്ചുകളുണ്ടാകും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
പുതുക്കിയ സമയക്രമം അനുസരിച്ചുള്ള സർവീസുകളിലേക്കുള്ള റിസർവേഷൻ ഈ ഞായറാഴ്ച (മാർച്ച് 15) മുതൽ ആരംഭിക്കും. ചെങ്കോട്ട വഴിയുള്ള ഈ പാതയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്ര വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
Story Summary: The Railway Board has converted the Ernakulam Junction-Velankanni-Ernakulam Junction weekly special train into a daily regular service. The daily service will start from Ernakulam on March 18 and from Velankanni on March 19. Reservation for the daily service starts this Sunday.

