പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു (Prashobh Valsan Suspended Congress Palakkad). ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനാണ് നടപടി അറിയിച്ചത്. പരാതി ഉയർന്ന സാഹചര്യത്തിൽ പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാനെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രശോഭ്, താമസസ്ഥലത്തും കാറിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിച്ചതായും യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എം.എൽ.എ, എം.പി എന്നിവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അവരോടൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചതായും യുവതി ആരോപിച്ചു.
നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ്, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. രാഹുൽ ജയിൽമോചിതനായപ്പോൾ സ്വീകരണം ഒരുക്കിയതും ഇദ്ദേഹമായിരുന്നു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഏഴ് കോൺഗ്രസ് ഭാരവാഹികൾ രാജിവെച്ചിരുന്നു.
പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
Short Story Summary:
Palakkad Congress Councilor Prashobh Valsan has been suspended from the party’s primary membership following a sexual harassment complaint by a Dalit woman. The victim alleged that Prashobh lured her with job offers, raped her at multiple locations, and forced her to consume abortion pills when she became pregnant. The DCC President confirmed the suspension as police began investigating the complaint filed with the CM’s office.

