Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKeralaവാടകവീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തി; ചെറിയനാട് സ്വദേശിയായ യുവാവിനെ വെൺമണി പോലീസ്...

വാടകവീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തി; ചെറിയനാട് സ്വദേശിയായ യുവാവിനെ വെൺമണി പോലീസ് പിടികൂടി | Ganja Cultivation Chengannur

🎙️ Latest Podcast

ചെങ്ങന്നൂർ: വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചു വളർത്തിയ യുവാവിനെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു (Ganja Cultivation Chengannur0. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ്. കുമാർ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി നന്തു വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി വെൺമണി സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പറമ്പിൽ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇയാളെ സംഭവസ്ഥലത്തു വെച്ച് തന്നെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, പുഷ്പശോഭനൻ, എഎസ്ഐ സതീഷ് കുമാർ, സി പി ഒ മാരായ ഷിഹാബ് സലാം, സനൽ കുമാർ, വിജേഷ് വി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പിടികൂടിയ പ്രതിയെ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ പരിശോധനകൾ കർശനമാക്കുമെന്ന് വെൺമണി പോലീസ് അറിയിച്ചു.

Story Summary:
Venmoney police arrested Nandu S. Kumar (26) for cultivating ganja plants in the backyard of his rented house in Cheriyanad, Chengannur. Acting on a tip-off received by SI Ratheesh Babu, the police caught him red-handed while he was watering the plants. Two ganja plants were seized during the raid. The accused was produced before the Chengannur Magistrate Court and remanded for 14 days.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.