Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം; മോഹൻലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും;...

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം; മോഹൻലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും; മാർച്ച് 3-ന് പൊങ്കാല | Attukal Pongala 2026

🎙️ Latest Podcast

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ (തിങ്കളാഴ്ച) വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും (Attukal Pongala 2026). തുടർന്ന് തോറ്റംപാട്ട് ആരംഭിക്കും. വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന പൊങ്കാല മഹോത്സവം മാർച്ച് 3-നാണ് നടക്കുക.

രാത്രി 8-ന് അംബ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ‘അംബാ പുരസ്കാരം’ ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കും.ബുധനാഴ്ച രാവിലെ 8.45-ന് കുട്ടികളുടെ കുത്തിയോട്ട വ്രതം ആരംഭിക്കും. ഫെബ്രുവരി 28-ന് കോവലന്റെ വധം പറയുന്ന കഥാഭാഗമാണ് പാടുക. ഇതിന്റെ ദുഃഖസൂചകമായി മാർച്ച് 1-ന് രാവിലെ 7-നായിരിക്കും ക്ഷേത്രനട തുറക്കുക. മാർച്ച് 3നാണ് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല.

മാർച്ച് 4, രാത്രി 9.45-ന് കാപ്പഴിപ്പ്, തുടർന്ന് പുലർച്ചെ 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.പൊങ്കാല പ്രമാണിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തും.

Story Summary:
The famous Attukal Pongala festival begins on Monday in Thiruvananthapuram. Actor Mohanlal will inaugurate the cultural events. The main Pongala ceremony will be held on March 3, followed by various traditional rituals.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.