Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി; മദ്യനിരോധനവും...

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി; മദ്യനിരോധനവും ഏർപ്പെടുത്തി | Attukal Pongala 2026

🎙️ Latest Podcast

തിരുവനന്തപുരം: അനന്തപുരിയുടെ ഉത്സവമായ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു (Attukal Pongala 2026). നഗരപരിധിയിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. മാർച്ച് രണ്ട് വൈകുന്നേരം 6 മണി മുതൽ മാർച്ച് മൂന്ന് വൈകുന്നേരം 6 മണി വരെയാണ് നിരോധനം. പൊങ്കാല പ്രമാണിച്ച് കെ.എസ്.ആർ.ടി.സി 700 അധിക സർവീസുകൾ നടത്തും. ഇതിനുപുറമെ തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സിറ്റി ഷട്ടിൽ സർവീസിനായി 25 ബസുകളും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 400 അഗ്നിരക്ഷാ സേനാംഗങ്ങളെ വിവിധയിടങ്ങളിൽ വിന്യസിച്ചു.

ഫെബ്രുവരി 23-നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ പൊങ്കാല മാർച്ച് മൂന്നിന് നടക്കും. മാർച്ച് നാലിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.