Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച്...

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ് | Alappuzha Court Verdict

🎙️ Latest Podcast

ആലപ്പുഴ: തണ്ണീർമുക്കത്ത് ബിജെപി പ്രവർത്തകനായ ബാബുരാജിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Alappuzha Court Verdict). സിപിഎം പ്രവർത്തകരായ അഖിൽ (34), വിഷ്ണു (34) എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എച്ച്. ഷുഹൈബ് ശിക്ഷിച്ചത്.

ബാബുരാജിന്റെ കൈയിലെ രാഖി പ്രതികളിലൊരാളായ വിഷ്ണു വലിച്ചുപൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. 2018 ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് ചേർത്തല – തണ്ണീർമുക്കം റോഡിൽ ഗുണ്ടുവളവ് ജംഗ്ഷന് സമീപം വെച്ചാണ് സംഭവം നടന്നത്. അഖിൽ ബാബുരാജിനെ തടഞ്ഞുനിർത്തുകയും കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ദീർഘകാലം ചികിത്സയിലായിരുന്നു.

തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

Story Summary: An Alappuzha court sentenced two CPM workers, Akhil and Vishnu, to five years of rigorous imprisonment and a ₹25,000 fine for attempting to murder BJP worker Baburaj in 2018. The conflict began after Vishnu allegedly tore a ‘Rakhi’ from Baburaj’s hand, leading to a violent assault with a granite stone near Thanneermukkam.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.