Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaഅഘോരി സന്യാസിയുടെ കേരള സന്ദർശനം വിവാദത്തിൽ; ചട്ടലംഘനമെന്ന് വി. ശിവൻകുട്ടി |...

അഘോരി സന്യാസിയുടെ കേരള സന്ദർശനം വിവാദത്തിൽ; ചട്ടലംഘനമെന്ന് വി. ശിവൻകുട്ടി | Aghori Saint Thiruvananthapuram

🎙️ Latest Podcast

തിരുവനന്തപുരം: ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഘോരി സന്യാസിമാരെ കേരളത്തിലെത്തിച്ചു എന്നാരോപിച്ച് എൽഡിഎഫ് രംഗത്തെത്തി (Aghori Saint Thiruvananthapuram). നെടുങ്കാട് ഭവന സന്ദർശനത്തിനിടെ രാജീവ് ചന്ദ്രശേഖറിനെ കണ്ട് അഘോരി സന്യാസി അനുഗ്രഹം നൽകിയതോടെയാണ് വിവാദം പുകഞ്ഞത്.പ്രചാരണത്തിനിടയിൽ വഴിയിൽ വെച്ച് യാദൃശ്ചികമായാണ് സന്യാസിയെ കണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യാത്രയ്ക്കായി പണം ചോദിച്ചപ്പോൾ 500 രൂപ നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കാശിയിൽ തപസ്സിലായിരുന്നുവെന്നും ബിജെപി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാൻ യോഗി ആദിത്യനാഥ് അയച്ചതാണെന്നുമാണ് സന്യാസിമാർ മാധ്യമങ്ങളോട് പറഞ്ഞത്. നെടുങ്കാടിന് ശേഷം ഇവർ കന്യാകുമാരിയിലേക്ക് യാത്ര തിരിക്കുമെന്നും അറിയിച്ചു.

നേമത്ത് ബിജെപി സ്ഥാനാർത്ഥിക്കായി അഘോരികൾ പ്രചാരണത്തിനിറങ്ങിയത് വോട്ടർമാരെ സ്വാധീനിക്കാനുള്ള മതപരമായ നീക്കമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. വരും ദിവസങ്ങളിൽ ഈ വിഷയം തിരുവനന്തപുരത്തെ പ്രചാരണങ്ങളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.

News Summary:
The visit of Aghori saints to Thiruvananthapuram has sparked a political row, with the LDF alleging that the BJP is using religious figures for election campaigning. BJP State President Rajeev Chandrasekhar, however, clarified that he met the Aghori saint coincidentally during a house visit in Nedumcaud and only provided some financial help for fuel upon request. While the saints claimed they were sent by UP CM Yogi Adityanath to bless BJP candidates, LDF candidate V. Sivankutty termed it a gross violation of the Model Code of Conduct, stating that religion should not interfere with politics.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.