Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeBusinessസാംസങ്ങ് ബെസ്പോക്ക് എഐ വിന്‍ഡ്ഫ്രീ എസി ശ്രേണി പുറത്തിറക്കി; വിവിധ സെഗ്മെന്റുകളിലായി...

സാംസങ്ങ് ബെസ്പോക്ക് എഐ വിന്‍ഡ്ഫ്രീ എസി ശ്രേണി പുറത്തിറക്കി; വിവിധ സെഗ്മെന്റുകളിലായി 19 മോഡലുകള്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ്, അത്യാധുനിക എഐ സാങ്കേതികവിദ്യയുടെയും പ്രീമിയം ഡിസൈനിന്റെയും സംയോജനമായ ബെസ്പോക് എഐ വിന്‍ഡ്ഫ്രീ എയര്‍കണ്ടീഷണറുകളുടെ 2025ലെ നിര പുറത്തിറക്കി. ഇന്റലിജന്റ് കൂളിങ്ങ്, എനര്‍ജി എഫിഷ്യന്‍സി, കണക്റ്റഡ് ലിവിങ്ങ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുറത്തിറക്കിയ 19 മോഡലുകളുടെ ശ്രേണി ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. ഇന്ത്യയിലെ കൊടും വേനല്‍ക്കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനൊപ്പം സുഖവും സൗകര്യവും നൂതനത്വവും പ്രദാനം ചെയ്യുന്നതിനായി ഈ എയര്‍കണ്ടീഷണറുകള്‍ ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളുമായി സുഗമമായി പൊരുത്തപ്പെടുന്നതിനും സ്ഥിരമായ സുഖസൗകര്യങ്ങളും പരമാവധി കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും എഐ അധിഷ്ഠിത നൂതനാശയങ്ങള്‍ ഈ ശ്രേണി ഉപയോഗപ്പെടുത്തുന്നു. വിന്‍ഡ്ഫ്രീ കൂളിങ്ങ് സാങ്കേതികവിദ്യ നേരിട്ടുള്ള വായൂ പ്രസരണം ഒഴിവാക്കി 23,000 മൈക്രോ ഹോളുകളിലൂടെ വായു സൗമ്യമായി പ്രവഹിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം എഐ ഫാസ്റ്റ് ആന്‍ഡ് കംഫര്‍ട്ട് കൂളിങ്ങ് ഫീച്ചര്‍ വഴി വേഗത്തില്‍ തണുപ്പിക്കുകയും സുസ്ഥിരമായി അത് നിലനിര്‍ത്തുകയും ഊര്‍ജ്ജം ക്രമീകരിക്കുകയും ചെയ്യുന്നു. ആധുനിക ജീവിതശൈലികള്‍ ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ശ്രേണിയില്‍ സ്മാര്‍ട്ട് തിംഗ്‌സ് കണക്റ്റിവിറ്റി ഉള്‍പ്പെടുന്നു, വിദൂര നിരീക്ഷണത്തിനായി മാപ്പ് വ്യൂ, അനായാസ നിയന്ത്രണത്തിനായി ക്വിക്ക് റിമോട്ട് പോലുള്ള നൂതന സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു.

വര്‍ക്ക് ഫ്രം ഹോം തലമുറയുടെ ജീവിതത്തിന് കൂടുതല്‍ സൗകര്യമൊരുക്കിക്കൊണ്ട് ബെസ്പോക്ക് എഐ വിന്‍ഡ്ഫ്രീ എസികള്‍ വൈഫൈ ഉപയോഗിച്ച് സാംസങ്ങിന്റെ സ്മാര്‍ട്ട് തിങ്ങ്സ് ആപ്പുമായി തടസ്സമില്ലാതെ കണക്റ്റുചെയ്യുന്നു. ബിക്സ്ബൈ വോയ്‌സ് അസിസ്റ്റന്റ്, അലെക്സ, ഗൂഗിള്‍ ഹോം എന്നിവ ഉപയോഗിച്ച് ക്രമീകരണങ്ങള്‍ മാറ്റാനോ ഓണ്‍/ഓഫ് ചെയ്യാനോ ഇത് നിങ്ങളെ അനുവദിക്കുന്നു. ജിയോ-ഫെന്‍സിംഗ് അടിസ്ഥാനമാക്കിയുള്ള വെല്‍ക്കം കൂളിംഗ് സവിശേഷത ഉപയോഗിച്ച്, സ്മാര്‍ട്ട് എഐ ഓട്ടോ കൂളിംഗ് ഉപയോഗിച്ച് കൂളിംഗ് ഒപ്റ്റിമൈസ് ചെയ്യാനും വീട്ടിലെത്തുന്നതിനു മുമ്പുതന്നെ മുറി തണുപ്പിക്കാനും കഴിയും. ഉറക്കത്തിന്റെ ഘട്ടങ്ങള്‍ മനസിലാക്കി താപനില ക്രമീകരിച്ച് രാത്രി മുഴുവന്‍ സുഖകരമായ ഉറക്കം നല്‍കാന്‍ ‘ഗുഡ് സ്ലീപ്പ്’ മോഡ് സഹായിക്കും.

ഇന്ത്യയിലെ വേനല്‍ക്കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ബെസ്പോക്ക് എഐ വിന്‍ഡ്ഫ്രീ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിച്ച് ഹോം കൂളിങ്ങ് അനുഭവം പുനര്‍നിര്‍വചിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് സാംസങ്ങ് ഇന്ത്യ ഡിജിറ്റല്‍ അപ്ലയന്‍സസ് സീനിയര്‍ ഡയറക്ടര്‍ ഗുഫ്രാന്‍ ആലം പറഞ്ഞു. ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്ന നൂതനാശയങ്ങളോടുള്ള സാംസങ്ങിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ എയര്‍കണ്ടീഷണറുകള്‍. എഐ അധിഷ്ഠിത കൂളിങ്ങ്, എനര്‍ജി എഫിഷ്യന്‍സി, സ്മാര്‍ട്ട് കണക്ടിവിറ്റി തുടങ്ങിയവ സംയോജിപ്പിച്ചുകൊണ്ട് ഈ ശ്രേണി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ശക്തമായ എഐ സാങ്കേതിക നവീകരണം കൊണ്ടുവരുന്നു.

വിലയും ലഭ്യതയും

32990/- രൂപ മുതല്‍ വിലയുള്ള ഈ പുതിയ ശ്രേണിയിലുള്ള ബെസ്‌പോക്ക് എഐ എയര്‍ കണ്ടീഷണറുകള്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സാംസങ്.കോം എന്നിവയുള്‍പ്പെടെ എല്ലാ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala