Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് ED സമൻസ് ഇന്ന് നൽകിയേക്കും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് ED സമൻസ് ഇന്ന് നൽകിയേക്കും | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചേക്കും. കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് കൈമാറുമെന്നാണ് സൂചന.(Sabarimala gold theft case, ED summons to Murari Babu likely today)

എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രീകരിച്ചാണ് ഇഡി നിലവിൽ അന്വേഷണം നടത്തുന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മറ്റ് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. മുരാരി ബാബു അടക്കമുള്ള പ്രതികളുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.