Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും; SITക്കെതിരെ വിമർശനം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും; SITക്കെതിരെ വിമർശനം ശക്തം | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതും കൂടുതൽ അറസ്റ്റുകൾ നടക്കാനുള്ളതുമാണ് കുറ്റപത്രം വൈകാൻ കാരണം. എന്നാൽ കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് ജയിൽമോചിതരാകാൻ വഴിയൊരുക്കുമെന്ന വിമർശനം ശക്തമാണ്.(Sabarimala gold theft case, submitting of chargesheet will be delayed further)

1998-ൽ സ്വർണം പൊതിഞ്ഞതിന്റെ കൃത്യമായ രേഖകൾ ലഭ്യമല്ല. അതിനാൽ, നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കണ്ടെത്താൻ വി.എസ്.എസ്.സി നടത്തുന്ന ശാസ്ത്രീയ പരിശോധനാ ഫലം അനിവാര്യമാണ്. കെ.പി. ശങ്കരദാസ് ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുന്നത് ഇനിയും ബാക്കിയാണ്.

അന്താരാഷ്ട്ര സംഘങ്ങളുടെ ഇടപെടൽ, വാജിവാഹനം, കൊടിമരം എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തുടങ്ങിയവ കൂടി അന്വേഷണ പരിധിയിൽ വന്നത് നടപടികൾ വൈകിപ്പിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമാകും.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ ഇതിനോടകം ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി ഏഴിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാൻ സാധിക്കും. അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, ഫെബ്രുവരി പത്തിനുള്ളിൽ എങ്ങനെയെങ്കിലും കുറ്റപത്രം സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എസ്.ഐ.ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.