Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeശബരിമല സ്വർണക്കൊള്ള കേസ്: ഫെബ്രുവരി 15നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ SIT...

ശബരിമല സ്വർണക്കൊള്ള കേസ്: ഫെബ്രുവരി 15നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ SIT | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഫെബ്രുവരി 15-നകം ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.(Sabarimala gold theft case, SIT to submit chargesheet in court by February 15)

രണ്ട് കേസുകളിലും ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ജയിൽ മോചിതനായി. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു.

മറ്റു പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനിരിക്കെയാണ് എസ് ഐ ടിയുടെ ഈ നീക്കം. വി.എസ്.എസ്.സിയിലെ (VSSC) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ശാസ്ത്രീയ പരിശോധനാ ഫലങ്ങളിൽ വ്യക്തത വരുത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.