Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrime'വാൾ തേച്ച് മിനുക്കി വച്ചിട്ടുണ്ട്': പാനൂരിൽ DYFIയുടെ കൊലവിളി മുദ്രാവാക്യം |...

‘വാൾ തേച്ച് മിനുക്കി വച്ചിട്ടുണ്ട്’: പാനൂരിൽ DYFIയുടെ കൊലവിളി മുദ്രാവാക്യം | DYFI

🎙️ Latest Podcast

കണ്ണൂർ: പാനൂർ പൊയിലൂരിൽ പരസ്യമായി കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ തേച്ചു മിനുക്കി വെച്ചിട്ടുണ്ടെന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ യുവജന റാലിയിൽ ഉയർന്നത്.(DYFI’s murderous slogan in Panoor)

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യുവജന റാലിയിലാണ് കൊലവിളി ഉയർന്നത്. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ വാൾ തേച്ചു മിനുക്കി വെച്ചിട്ടുണ്ട് എന്ന രീതിയിലായിരുന്നു മുദ്രാവാക്യങ്ങൾ. ഡിവൈഎഫ്ഐയുടെ പ്രാദേശിക, ബ്ലോക്ക് നേതാക്കൾ പങ്കെടുത്ത റാലിയിലാണ് പരസ്യമായ ഈ ഭീഷണി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലകളിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.