Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaവാർണർ ബ്രദേഴ്സ് ടെലിവിഷനിൽ നിന്നുള്ള അഞ്ച് എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാനലുകളുമായി സാംസങ്...

വാർണർ ബ്രദേഴ്സ് ടെലിവിഷനിൽ നിന്നുള്ള അഞ്ച് എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാനലുകളുമായി സാംസങ് ടിവി പ്ലസ് ഇന്ത്യ

സാംസങിന്റെ ഫ്രീ അഡ് സപ്പോർട്ടഡ് സ്ട്രീമിങ് ടിവി (ഫാസ്റ്റ്) സേവനമായ സാംസങ് ടിവി പ്ലസ്, വാർണർ ബ്രദേഴ്സുമായി സഹകരിച്ച് അഞ്ച് പുതിയ ഫാസ്റ്റ് ചാനലുകൾ അവതരിപ്പിക്കുന്നു. സ്ട്രീമിങ് പ്രേക്ഷകർക്ക് പ്രീമിയം സ്റ്റോറി ടെല്ലിങിലൂടെ ഉന്നത നിലവാരത്തിൽ സൗജന്യമായ വിനോദ വിഭവങ്ങളാണ് ഇതിൽ ലഭ്യമാകുന്നത്. ഹിന്ദി പ്രോഗ്രാമുകളിൽ കേന്ദ്രീകരിച്ച് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രേക്ഷകരെ ഒരുപോലെ ഈ പുതിയ ഫാസ്റ്റ് ചാനലുകൾ ലക്ഷ്യമിടുന്നു.

വാർത്ത, സ്പോർട്സ്, വിനോദം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ചാനലുകൾ വാഗ്ദാനം ചെയ്യുന്ന സാംസങ് സ്മാർട്ട് ടിവികളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സൗജന്യ സ്ട്രീമിംഗ് സേവനമാണ് സാംസങ് ടിവി പ്ലസ്.

വാർണർ ബ്രദേഴ്സ് ടെലിവിഷനെ (WBTV) സാംസങ് ടിവി പ്ലസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സാംസങ് ടിവി പ്ലസ് ഇന്ത്യയുടെ പങ്കാളിത്ത, ബിസിനസ് വികസന വിഭാഗം മേധാവി കുനാൽ മേത്ത പറഞ്ഞു. ഫ്രീ അഡ് സപ്പോർട്ടഡ് സ്ട്രീമിങ് ടിവി രംഗത്തെ മു൯നിരക്കാരെന്ന നിലയിൽ പ്രേക്ഷകരിലേക്ക് മികച്ച ഉള്ളടക്കം എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം പ്രേക്ഷകർക്ക് കൂടുതൽ മൂല്യവത്തായ വിഭവങ്ങളും പരസ്യദാതാക്കൾക്ക് അവസരങ്ങളും നൽകുന്നു.

സാംസങ് സ്മാർട്ട് ടിവികളിലും മൊബൈൽ ഉപകരണങ്ങളിലും കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ചാനലുകളിലൂടെ ലഭ്യമാക്കുന്ന വൈവിധ്യമാർന്ന പ്രീമിയം പ്രോഗ്രാമുകൾ ചുവടെ;

  • ഹൗസ് ഓഫ് ക്രൈം: ഹിന്ദി ഭാഷയിൽ തീവ്രമായ നാടകങ്ങളും കൗതുകകരമായ അന്വേഷണാത്മക പരമ്പരകളും അവതരിപ്പിക്കുന്നു.

  • ഫുഡ് ഹബ്: ജനപ്രിയ ഫുഡ് ഷോകൾ, പാചകക്കുറിപ്പുകൾ, പാചക യാത്രകൾ എന്നിവ ഉൾക്കൊള്ളുന്ന പാചകത്തിൽ വൈവിധ്യം തേടുന്ന ഭക്ഷണ പ്രേമികൾക്കുള്ള ഹിന്ദി പ്രോഗ്രാമുകൾ

  • വൈൽഡ് ഫിക്സ്: മൃഗശാലകളുടെ ആകർഷകമായ ഉൾക്കാഴ്ചകളും വിസ്മയകരമായ മൃഗസംരക്ഷണ കഥകളും പ്രദർശിപ്പിക്കുന്ന ഹിന്ദി പ്രോഗ്രാം.

  • വീൽ വേൾഡ്: ആവേശകരമായ കാർ, ബൈക്ക് ഷോകളും മികച്ച ഗാരേജുകളിൽ നിന്നുള്ള പുനരുദ്ധാരണ കഥകളും ഇംഗ്ലീഷിൽ അവതരിപ്പിക്കുന്ന ഓട്ടോമൊബൈൽ പ്രേമികൾക്കുള്ള പ്രോഗ്രാം.

  • XXtreme Jobs: ലോകത്തിലെ ഏറ്റവും ധീരമായ തൊഴിലുകളെ സംബന്ധിച്ച പര്യവേക്ഷണം. അസാധാരണമായ ജോലിസ്ഥലങ്ങളും അവയുടെ പിന്നിലുള്ള നിർഭയരായ വ്യക്തികളെയും കണ്ടെത്തുന്നു, ഹിന്ദിയിൽ അവതരിപ്പിക്കുന്നു.

പ്രേക്ഷകർക്കായി വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ വിനോദ പരിപാടികൾ തയാറാക്കുന്നതിൽ  തങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് വാർണർ ബ്രദേഴ്സ്. ഡിസ്കവറി, സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷ൯ വിഭാഗം മേധാവി റുചിർ ജെയി൯ പറഞ്ഞു. കണക്ടഡ് ടിവികൾ കൂടുതൽ വിപുലീകൃതമാകുന്ന പശ്ചാത്തലത്തിൽ  ഈ പുതിയ ചാനലുകളിലൂടെ സാംസങ് ടിവി പ്ലസിൽ ഞങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. സാംസങ് ടിവി പ്ലസുമായുള്ള പങ്കാളിത്തം പ്രേക്ഷകർക്ക്  ഏറ്റവും മികച്ച വിനോദ വിഭവങ്ങളെത്തിക്കുന്നതിൽ ഞങ്ങളെ പ്രാപ്തരാക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala