Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeCrimeരക്തസാക്ഷി ഫണ്ട് വിവാദം: വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; പയ്യന്നൂരിൽ...

രക്തസാക്ഷി ഫണ്ട് വിവാദം: വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; പയ്യന്നൂരിൽ ‘ഒറ്റുകാരൻ’ പോസ്റ്ററുകൾ | Martyr Fund fraud

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സാധ്യത. കുഞ്ഞികൃഷ്ണനെതിരെയുള്ള അന്തിമ തീരുമാനം പാർട്ടി നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും.(Martyr Fund fraud controversy, Disciplinary action against V Kunhikrishnan likely)

ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്ക് അവതരിപ്പിക്കുന്നതിൽ മാത്രമാണ് വീഴ്ചയുണ്ടായതെന്നുമാണ് സി.പി.എം ഔദ്യോഗിക നിലപാട്. വീഴ്ച വരുത്തിയവർക്കെതിരെ ഇതിനകം നടപടിയെടുത്ത സാഹചര്യത്തിൽ, വിഷയം വീണ്ടും ചർച്ചയാക്കുന്നത് പാർട്ടിയെ തകർക്കാനുള്ള നീക്കമായാണ് നേതൃത്വം കാണുന്നത്.

അതിനിടെ, വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാരനെ തിരിച്ചറിയും എന്ന രീതിയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala