Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeമലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു:...

മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു: അന്വേഷണം | Baby

🎙️ Latest Podcast

മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.(8-month-old baby brought dead to hospital in Malappuram)

കുഞ്ഞ് അനങ്ങുന്നില്ലെന്ന് പറഞ്ഞ് ഇന്ന് രാവിലെയാണ് വീട്ടുകാർ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ ശാരീരിക അവസ്ഥയിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. മരണകാരണം വ്യക്തമാകുന്നതിനായി കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.