Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeCrimeബിസ്മീറിൻ്റെ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം | Bismeer's death

ബിസ്മീറിൻ്റെ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം | Bismeer’s death

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.(Bismeer’s death, Family files complaint with Chief Minister)

ബിസ്മീറിനെ ആശുപത്രിയിൽ എത്തിച്ചിട്ടും ഗ്രിൽ തുറക്കാൻ ജീവനക്കാർ മിനിറ്റുകളോളം വൈകിപ്പിച്ചു. ബിസ്മീറിനെ പിന്നീട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ, എന്തുകൊണ്ട് പ്രാഥമിക ഘട്ടത്തിൽ സി.പി.ആർ നൽകിയില്ലെന്ന് അവിടുത്തെ ഡോക്ടർമാർ ചോദിച്ചതായി ഭാര്യ ജാസ്മിൻ വെളിപ്പെടുത്തി. ബിസ്മീറിനെ കൊണ്ടുപോയ ആംബുലൻസിൽ അത്യാവശ്യം വേണ്ട ഓക്സിജൻ സംവിധാനം പോലും ഉണ്ടായിരുന്നില്ല.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. ചികിത്സാ നിഷേധത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala