Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaനവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Newborn baby found abandoned in Pathanamthitta)

തട്ടുകട ഉടമയായ ജയരാജൻ പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയ്ക്ക് പിന്നിലെ വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. ഉടൻ തന്നെ കൊച്ചുമകനെ വിവരമറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

തട്ടുകടയുടെ വാതിൽക്കൽ തണുത്തുവിറങ്ങിച്ച നിലയിലായിരുന്നു കുഞ്ഞ്. ഇന്ദു ഉടൻ തന്നെ തുണികൊണ്ട് കുഞ്ഞിനെ പുതപ്പിച്ചു. തുടർന്ന് പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala