Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeEntertainment'കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം': ഓർമ്മക്കുറിപ്പുമായി വിനയൻ | Kalpana

‘കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം’: ഓർമ്മക്കുറിപ്പുമായി വിനയൻ | Kalpana

🎙️ Latest Podcast

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത കൽപ്പന വിടപറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഹാസ്യ നടി എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ സ്വഭാവ നടിയായും മികച്ച അഭിനേത്രിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ കൽപ്പനയുടെ വിയോഗം ഇന്നും സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.(Ten years since Kalpana has passed away, Vinayan with a memoir)

2016 ജനുവരി 25-നായിരുന്നു ഹൈദരാബാദിൽ വെച്ച് കൽപ്പന അന്തരിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയ കൽപ്പനയെ ഹോട്ടൽ മുറിയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു.

മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ട കൽപ്പന, ഹാസ്യത്തോടൊപ്പം തന്നെ ഗൗരവമേറിയ വേഷങ്ങളും കൈകാര്യം ചെയ്തു. കൽപ്പനയുടെ പത്താം ചരമവാർഷികത്തിൽ സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.