Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaകാര്യവട്ടത്ത് 'സഞ്ജു പവർ': ഒരു ദിവസത്തിനുള്ളിൽ ഇന്ത്യ - ന്യൂസീലൻഡ് മത്സര...

കാര്യവട്ടത്ത് ‘സഞ്ജു പവർ’: ഒരു ദിവസത്തിനുള്ളിൽ ഇന്ത്യ – ന്യൂസീലൻഡ് മത്സര ടിക്കറ്റുകൾ വിറ്റു തീർന്നു; റെക്കോർഡ് വിൽപ്പന | India-New Zealand match

🎙️ Latest Podcast

തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിനായുള്ള ടിക്കറ്റുകൾ റെക്കോർഡ് വേഗതയിൽ വിറ്റുതീർന്നു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ 80 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ടിക്കറ്റ് വിൽപനയാണിത്.(India-New Zealand match tickets sold out in a day)

ടി20 ലോകകപ്പിന് മുൻപ് ഇന്ത്യ നാട്ടിൽ കളിക്കുന്ന അവസാന മത്സരമാണിത്. വിദ്യാർത്ഥികൾക്ക് 250 രൂപയ്ക്ക് കളി കാണാൻ അവസരം ഒരുക്കിയത് വലിയ ജനപങ്കാളിത്തത്തിന് കാരണമായി.മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ കളിക്കാനിറങ്ങുന്നതും വലിയ ആരവം സൃഷ്ടിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക്: 250 രൂപ, അപ്പർ ടയർ: 500 രൂപ, ലോവർ ടയർ: 1200 രൂപ എന്നിങ്ങനെയാണ് വില. ടിക്കറ്റുകൾ വിറ്റുതീർന്ന സാഹചര്യത്തിൽ ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ പോലീസിന്റെ സഹായം തേടുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.