Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeകന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: സ്വകാര്യ ആശുപത്രി മുൻ HR മാനേജർ അറസ്റ്റിൽ...

കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: സ്വകാര്യ ആശുപത്രി മുൻ HR മാനേജർ അറസ്റ്റിൽ | Sexual assault

🎙️ Latest Podcast

കോട്ടയം: കന്യാസ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്.(Sexual assault on nun, Former HR manager of private hospital arrested)

കന്യാസ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ വെച്ച് ഇയാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

നേരിട്ടുള്ള അതിക്രമത്തിന് പുറമെ, ഫോൺ വഴി ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചതായും പരാതിയിലുണ്ട്. ആശുപത്രി അധികൃതർ ഇയാളെ നേരത്തെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.