Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeCrimeകണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: തലശ്ശേരി സ്വദേശിക്ക് 45 ലക്ഷം...

കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: തലശ്ശേരി സ്വദേശിക്ക് 45 ലക്ഷം രൂപ നഷ്ടമായി | Digital arrest scam

കണ്ണൂർ: സൈബർ തട്ടിപ്പുകാരുടെ ‘ഡിജിറ്റൽ അറസ്റ്റ്’ വഴി കണ്ണൂരിൽ വയോധികന് ലക്ഷങ്ങൾ നഷ്ടമായി. തലശ്ശേരി സ്വദേശിയായ 77-കാരനാണ് 45 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇത്രയും വലിയ തുക തട്ടിപ്പുകാർ കൈക്കലാക്കിയത്.(Digital arrest scam again in Kannur, man loses Rs 45 lakhs)

അനധികൃത പണമിടപാടുകൾ നടത്തിയെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വയോധികനെ ബന്ധപ്പെട്ടത്. വ്യാജ അറസ്റ്റ് വാറണ്ട് അയച്ചു നൽകി ഭയപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടിലുള്ള പണം ‘ഗവൺമെന്റ് വെരിഫിക്കേഷൻ അക്കൗണ്ടിലേക്ക്’ മാറ്റണമെന്ന നിർദ്ദേശം അനുസരിച്ചാണ് 45 ലക്ഷം രൂപ വയോധികൻ കൈമാറിയത്.

പണം നഷ്ടപ്പെട്ട് ദിവസങ്ങൾക്ക് ശേഷം തട്ടിപ്പ് തിരിച്ചറിഞ്ഞ വയോധികൻ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala