Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026പാലക്കാട് വോട്ടിന് പണം നൽകിയ സംഭവം: കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെ കേസ്...

പാലക്കാട് വോട്ടിന് പണം നൽകിയ സംഭവം: കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെ കേസ് | Palakkad Election News 2026

🎙️ Latest Podcast

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന പരാതിയിൽ കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധികൾക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Palakkad Election News 2026). പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.

എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പമെത്തിയ യുവതി വയോധികയായ വോട്ടറുടെ കൈമടക്കിൽ പണം വെച്ചുനൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. വോട്ട് ചോദിച്ചെത്തിയവരോട് താൻ അയ്യായിരം രൂപ ആവശ്യപ്പെട്ടെന്നും പണം കൈപ്പറ്റിയെന്നും ദൃശ്യങ്ങളിലുള്ള വയോധിക ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, പിന്നീട് പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇവർ മൊഴി തിരുത്തി.

തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണിതെന്നും ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പണം വിതരണത്തിന് പുറമെ, പിരായിരി പഞ്ചായത്തിൽ വോട്ടർമാർക്ക് ബിജെപി സാരി വിതരണം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും നടന്നോ എന്ന് പോലീസ് വിശദമായി പരിശോധിക്കും. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ നടപടി എൻഡിഎ ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Story Summary:
The Palakkad Town South Police have registered a case against unidentified NDA representatives for allegedly distributing cash to voters, following a directive from the Palakkad Judicial First Class Magistrate Court. The move comes after visuals released by the Congress showed a person accompanying candidate Sobha Surendran handing over cash to an elderly woman. While the woman initially admitted to receiving the money, she later retracted her statement. Additional allegations of saree distribution in Pirayiri panchayat have also surfaced. Sobha Surendran dismissed the charges as a pre-planned script to target her.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.