ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭരണം ലഭിച്ചാലും അമ്പലപ്പുഴയിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ അത് വലിയ രാഷ്ട്രീയ ക്ഷീണമാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M V Govindan Ambalappuzha Election News 2026). ജി. സുധാകരന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്കോട്ടകളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമ്പലപ്പുഴയിലെ തോൽവി പാർട്ടിക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഭരണം കിട്ടിയാലും ഈ മണ്ഡലം കൈവിട്ടുപോകുന്നത് അനുവദിക്കാനാവില്ല. ജി. സുധാകരന് വർഗ്ഗീയ ശക്തികളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസ് – എസ്.ഡി.പി.ഐ വോട്ടുകൾ സമാഹരിക്കാൻ യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.പാർട്ടി കോട്ടകളിൽ നിന്ന് ഒരു വോട്ട് പോലും ചോരാതെ ശ്രദ്ധിക്കണം. സുധാകരനെ തള്ളിക്കളയുന്നതിൽ ജാഗ്രത കുറവുണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിൽ എണ്ണായിരത്തിലധികം വോട്ടുകൾ നേടിയ എസ്.ഡി.പി.ഐ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ഈ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നത് അമ്പലപ്പുഴയിലെ ജയപരാജയങ്ങളെ നിർണ്ണയിക്കും.സുധാകരനെ പ്രതിരോധിക്കാൻ വമ്പൻ പ്രചാരണ പരിപാടികളാണ് എൽ.ഡി.എഫ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ അമ്പലപ്പുഴയിൽ നേരിട്ടെത്തി പ്രസംഗിക്കും.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി ജി. സുധാകരൻ വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രി നിലവാരമില്ലാതെയാണ് സംസാരിക്കുന്നതെന്നും ജനങ്ങൾക്ക് ഹിതകരമായത് മാത്രം സംസാരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും സുധാകരൻ പരിഹസിച്ചു. പാർട്ടിയുമായുള്ള അകൽച്ച പരസ്യമാക്കിയ സുധാകരൻ, ഇത്തവണ അമ്പലപ്പുഴയിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
Short Story Summary:
CPI(M) State Secretary M.V. Govindan warned that losing Ambalappuzha, where former minister G. Sudhakaran is contesting independently, would be a major blow to the party even if they retain power in the state. He alleged that Sudhakaran has the backing of communal forces and urged cadres to prevent any vote leak. To counter Sudhakaran’s influence, CM Pinarayi Vijayan will campaign in Ambalappuzha on April 1st. Meanwhile, Sudhakaran criticized the CM’s speech style, adding fuel to the political fire.

