Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026ലീഗ് പട്ടികയെ സ്വാഗതം ചെയ്ത് എം.കെ. മുനീർ; കൊടുവള്ളിയിൽ പി.കെ. ഫിറോസ്...

ലീഗ് പട്ടികയെ സ്വാഗതം ചെയ്ത് എം.കെ. മുനീർ; കൊടുവള്ളിയിൽ പി.കെ. ഫിറോസ് ജനവിധി തേടും | Muslim League candidate list 2026

🎙️ Latest Podcast

കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് എം.കെ. മുനീർ (Muslim League candidate list 2026). യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന നൽകിയ മികച്ച പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന കാര്യം പാർട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ എം.കെ. മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഇത്തവണ കൊടുവള്ളിയിൽ ലീഗിനായി മത്സരിക്കുക. തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ പറഞ്ഞു. കോഴിക്കോട് സൗത്തിൽ അദ്ദേഹം മത്സരിക്കുമെന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയിൽ പി.കെ. ഫിറോസ് ഉൾപ്പെടെ 25 സ്ഥാനാർത്ഥികളാണുള്ളത്.
യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനുള്ള പാർട്ടിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ടാകുമെന്നും എം.കെ. മുനീർ വ്യക്തമാക്കി.

Story Summary:
Senior Muslim League leader M.K. Muneer has welcomed the party’s candidate list for the 2026 assembly elections, which features 25 candidates, including Youth League State General Secretary P.K. Firoz. Firoz will contest from Koduvally, replacing Muneer. Muneer clarified that his decision to opt out was pre-planned by the party and extended his full support to the younger candidates. He also dismissed rumors regarding him contesting from Kozhikode South.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.