Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഗുരുവായൂർ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വീണ്ടും പരാതി; 'ദൈവമായി സ്വയം...

ഗുരുവായൂർ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വീണ്ടും പരാതി; ‘ദൈവമായി സ്വയം പ്രഖ്യാപിക്കുന്നു’ എന്ന് എൽഡിഎഫ് | B Gopalakrishnan BJP Guruvayur

🎙️ Latest Podcast

ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് (B Gopalakrishnan BJP Guruvayur). മതസ്പർദ്ധ വളർത്തുന്ന രീതിയിലും വോട്ടർമാരെ സ്വാധീനിക്കാൻ മതം ഉപയോഗിച്ചും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. എൽഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി. സുമേഷാണ് പരാതി നൽകിയത്.

സ്ഥാനാർത്ഥിയുടെ പേര് ഉപയോഗിച്ച് അദ്ദേഹം തന്നെ ഒരു ദൈവമായി സ്വയം പ്രഖ്യാപിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. ചാവക്കാട് സ്ഥാപിച്ച പുതിയ ബോർഡുകളിൽ മുൻകാല എംഎൽഎമാരുടെ പേരുകൾ സൂചിപ്പിച്ച് വർഗീയ ചുവയോടെയുള്ള പരാമർശങ്ങൾ ഉണ്ടെന്നും പരാതിയിലുണ്ട്.

സ്ത്രീകളുടെ പരിപാടിയെ ‘രാധായനം’ എന്ന് വിശേഷിപ്പിച്ച് മതപരമായ വികാരങ്ങൾ ഉപയോഗിച്ച് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. വർഗീയ നിലപാടുകൾ തുടരുകയും തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലുവിളിക്കുന്ന സമീപനമാണ് ബിജെപി സ്ഥാനാർത്ഥി സ്വീകരിക്കുന്നതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി.

ഗുരുവായൂരിൽ നിന്ന് ഒരു ‘ഹിന്ദു എംഎൽഎ’ വേണമെന്ന വർഗീയ പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണൻ നേരത്തെ കോടതിയിൽ നിന്ന് രൂക്ഷവിമർശനം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും വർഗീയ പ്രചാരണങ്ങളിൽ നിന്ന് സ്ഥാനാർത്ഥി പിന്നോട്ട് പോയിട്ടില്ലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുരുവായൂരിൽ രാഷ്ട്രീയ പോരാട്ടം വർഗീയ ആരോപണങ്ങളിലേക്ക് നീങ്ങുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Story Summary:
The LDF has filed a fresh complaint with the Election Commission against BJP candidate B. Gopalakrishnan in Guruvayur. The complaint alleges that Gopalakrishnan is using religious sentiments to influence voters, even portraying himself as a deity in campaign posters. LDF Convener C. Sumesh pointed out that despite facing court criticism and a case for his “Hindu MLA” remark, the candidate continues communal campaigning through new posters in Chavakkad and events titled ‘Radhayanam’.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.